Connect with us

Gulf

ഫലസ്തീന്‍ പണ്ഡിതന്‍ പ്രസംഗത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു

Published

|

Last Updated

കുവൈത്ത് സിറ്റി | പ്രസംഗിച്ചു കൊണ്ടിരിക്കെ ഫലസ്തീന്‍ പണ്ഡിതന്‍ കുഴഞ്ഞുവീണ് മരിച്ചു. ഫലസ്തീനിലെ പ്രമുഖ പണ്ഡിതനും പ്രബോധകനുമായ മഹമൂദ് അബ്ദുല്‍ ലത്വീഫ് അബ്ദുല്‍ബാക്കിയാണ് ഇന്ന് ഉച്ചക്ക് കുവൈത്തില്‍ നടന്ന വിവാഹ ചടങ്ങില്‍ പ്രസംഗിച്ചു കൊണ്ടിരിക്കെ മരിച്ചത്. പ്രവാചകന്‍ മുഹമ്മദ് നബി (സ) പ്രവാചകരുടെ സന്ദേശത്തെ കുറിച്ചും വിവാഹത്തിന്റെ ഗുണങ്ങളെക്കുറിച്ചും ഭാര്യാഭര്‍ത്താക്കന്മാരുടെ അവകാശങ്ങളെക്കുറിച്ചും സംസാരിക്കുന്നതിനിടെയാണ് ലാഇലാഹ ഇല്ലള്ളാഹ് എന്ന കലിമ ചൊല്ലിക്കൊണ്ട് അദ്ദേഹം മരിച്ചത്.

കഴിഞ്ഞ അമ്പത് വര്‍ഷമായി കുവൈത്തില്‍ താമസിക്കുന്ന അബ്ദുല്‍ ബാഖി അല്‍-ഒത്മാന്‍ സകാത്ത് കമ്മിറ്റിയുടെ സ്ഥാപകരിലൊരാളാണ്. അറബ് ജനതക്കിടയില്‍ ശ്രദ്ധേയനായ പ്രാസംഗികനും സാമൂഹിക സേവകനുമായിരുന്നു അദ്ദേഹം.

---- facebook comment plugin here -----

Latest