Connect with us

Gulf

മതം മാനദണ്ഡമാക്കി പൗരത്വം തീരുമാനിക്കുന്നത് ജനാധിപത്യത്തിന് അപമാനം : നവയുഗം

Published

|

Last Updated

ദമാം | ജനാധിപത്യ രാജ്യത്ത് പൗരത്വം തീരുമാനിക്കാനായി അയാളുടെ മതം മാനദണ്ഡമാക്കുന്ന നടപടികള്‍ മാനുഷിക-മതേതര മൂല്യങ്ങളില്‍ അധിഷ്ഠിതമായ ഇന്ത്യന്‍ ജനാധിപത്യത്തിന് അപമാനമാണെന്ന് നവയുഗം കേന്ദ്രകമ്മിറ്റി സംഘടിപ്പിച്ച ലീഡേഴ്സ് ക്യാമ്പ് അഭിപ്രായപ്പെട്ടു.
പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ക്യാമ്പ് ആവശ്യപ്പെട്ടു.

അല്‍കോബാര്‍ റഫ ഓഡിറ്റോറിയത്തില്‍ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ബെന്‍സി മോഹന്റെ അധ്യക്ഷതയില്‍ നടന്ന ലീഡേഴ്സ് ക്യാമ്പ് ഉണ്ണി പൂച്ചെടിയല്‍ ഉദ്ഘാടനം ചെയ്തു. പ്രവാസത്തിന്റെ വര്‍ത്തമാനകാല പ്രതിസന്ധികള്‍ തിരിച്ചറിഞ്ഞ് ഭാവിയിലേക്ക് കരുതലോടെ ജീവിക്കാന്‍ വ്യക്തമായ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ പ്രവാസികള്‍ ഇപ്പോഴേ തയ്യാറാവണമെന്ന് അദ്ദേഹം പറഞ്ഞു.

മുന്‍ മന്ത്രി തോമസ് ചാണ്ടി, നവയുഗം അല്ഹസ മസറോയ്യ യൂനിറ്റ് ഭാരവാഹിയായിരുന്ന അബൂബക്കര്‍ നാസര്‍ എന്നിവരുടെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. അന്‍വര്‍ ആലപ്പുഴ അനുശോചന പ്രമേയം അവതരിപ്പിച്ചു. എം എ വാഹിദ് കാര്യറ, ഷാജി മതിലകം, സാജന്‍ കണിയാപുരം പങ്കെടുത്തു. ശ്രീകുമാര്‍ വെള്ളല്ലൂര്‍ സ്വാഗതവും ബിജു വര്‍ക്കി നന്ദിയും പറഞ്ഞു.

Latest