Connect with us

National

ഒക്കുപ്പൈ ഗേറ്റ് വേ: പ്രതിഷേധക്കാരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി

Published

|

Last Updated

മുംബൈ |  ജെഎന്‍യുവിലെ മുഖംമൂടി ആക്രമണത്തില്‍ പ്രതിഷേധിച്ച് മുംബൈയിലെ ഗേറ്റ്വേ ഓഫ് ഇന്ത്യയ്ക്കുമുന്നില്‍ ഞായര്‍ രാത്രി മുതല്‍ പ്രതിഷേധിച്ചവരെ പോലീസ് നീക്കി. രണ്ടു കിലോമീറ്റര്‍ അകലെയുള്ള ആസാദ് മൈതാനത്തിലേക്കാണ് പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് നീക്കിയത്.

ഏതെങ്കിലുമൊരു നേൃത്യത്വത്തിന്റെ കീഴിലായിരുന്നില്ല പ്രതിഷേധം. അസാദ് മൈതാനത്തേക്കു മാറണമെന്ന ആവശ്യം പ്രതിഷേധക്കാകര്‍ തള്ളി. തുടര്‍ന്ന് ഇവരെ ബലംപ്രയോഗിച്ചു നീക്കുകയായിരുന്നു. ആസാദ് മൈതാനത്തേക്കു നീക്കിയതിനുപിന്നാലെ പ്രതിഷേധം പിന്‍വലിച്ചു.

മുംബൈയിലെ ഏറ്റവും തിരക്കേറിയ സ്ഥലങ്ങളിലൊന്നാണ് ഗേറ്റ്വേ ഓഫ് ഇന്ത്യ.പ്രതിഷേധക്കാരില്‍ കൂടുതലും വിദ്യാര്‍ഥികളായിരുന്നു. ജെഎന്‍യുവിലെ പൂര്‍വ വിദ്യാര്‍ഥികളായ ഉമര്‍ ഖാലിദ്, കുനാല്‍ കംറ എന്നിവരും പ്രതിഷേധത്തില്‍ പങ്കെടുത്തു. നിരവധി സിനിമാ പ്രവര്‍ത്തകരും പങ്കെടുത്തിരുന്നു. ഒക്കുപ്പൈ ഗേറ്റ്വേ എന്ന ഹാഷ്ടാഗില്‍ ട്വിറ്ററിലും വന്‍ പ്രചാരണം നടന്നിരുന്നു

---- facebook comment plugin here -----

Latest