Connect with us

Ongoing News

ഇന്ത്യ-ശ്രീലങ്ക ടി ട്വന്റി; മത്സരം ഉപേക്ഷിക്കേണ്ടി വന്നതില്‍ സംഘാടകര്‍ക്കെതിരെ വിമര്‍ശനവുമായി സഹീര്‍ ഖാന്‍

Published

|

Last Updated

ഗുവഹാത്തി | ശ്രീലങ്കക്കെതിരായ ടി ട്വന്റി പരമ്പരയിലെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിക്കേണ്ടി വന്നതില്‍ സംഘാടകരെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യയുടെ മുന്‍ പേസ് ബൗളര്‍ സഹീര്‍ ഖാന്‍. മികവുറ്റ സാങ്കേതിക സംവിധാനങ്ങളുണ്ടായിട്ടും മത്സരം നടത്താന്‍ സാധിക്കാതിരുന്നത് നിരാശാജനകമാണെന്ന് സഹീര്‍ ഖാന്‍ പ്രതികരിച്ചു. മത്സരം തുടങ്ങേണ്ടിയിരുന്ന ഏഴ് മണിക്ക് ശേഷം മഴ തോര്‍ന്നെങ്കിലും വെള്ളം നീക്കം ചെയ്യാന്‍ ഗ്രൗണ്ട് സ്റ്റാഫിന് സാധിച്ചില്ല. മഴയുണ്ടായിരുന്ന സമയത്ത് പിച്ച് മൂടിയിരുന്ന ഷീറ്റില്‍ നിന്ന് വെള്ളം ചോരുന്നുണ്ടായിരുന്നു. പിച്ച് നന്നായി മൂടിയിരുന്നെങ്കില്‍ ഒരു പ്രയാസവും കൂടാതെ മത്സരം നടത്താന്‍ കഴിയുമായിരുന്നു.

പിച്ച് ഉണക്കാനാണെങ്കില്‍ ഹെയര്‍ ഡ്രയറും വാക്വം ഡ്രയറുമാണ് ഉപയോഗിച്ചത്. കുട്ടികള്‍ക്കു പോലും സംഭവിക്കാത്ത പിഴവാണ് ഗ്രൗണ്ട് സ്റ്റാഫുകളുടെ ഭാഗത്തു നിന്നുണ്ടായതെന്നത് ദൗര്‍ഭാഗ്യകരമാണ്. അവര്‍ അവസരത്തിനൊത്ത് ഉണര്‍ന്നു പ്രവര്‍ത്തിക്കാതിരുന്നതാണ് മത്സരം ഉപേക്ഷിക്കുന്നതിന് വഴിതെളിച്ചത്. അന്താരാഷ്ട്ര മത്സരങ്ങള്‍ ഇങ്ങനെ ഉപേക്ഷിക്കപ്പെടുന്നത് വിഷമകരമാണ്. സഹീര്‍ ഖാന്‍ പറഞ്ഞു.  സംഘാടകര്‍ക്കെതിരെ കടത്തു വിമര്‍ശനമുന്നയിച്ച് മറ്റു പല പ്രമുഖരും ക്രിക്കറ്റ് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

---- facebook comment plugin here -----

Latest