Connect with us

Kerala

രാജിവെച്ചില്ലെങ്കില്‍ ഗവര്‍ണറെ തെരുവിലിറങ്ങാന്‍ അനുവദിക്കില്ല: കെ മുരളീധരന്‍

Published

|

Last Updated

കോഴിക്കോട് | കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് അദ്ദേഹം രാജിവെച്ച് പോയില്ലെങ്കില്‍ തെരുവില്‍ ഇറങ്ങി നടക്കാന്‍ അനുവദിക്കില്ലെന്ന് മുരളീധരന്‍ പറഞ്ഞു.

ഗവര്‍ണറെ ഗവര്‍ണര്‍ എന്ന് വിളിക്കില്ല. പേര് മാത്രമേ വിളിക്കൂ. അദ്ദേഹം ബിജെപി ഏജന്റ് ആണെന്നും മുരളീധരന്‍ ആരോപിച്ചു. പൗരത്വ ഭേദഗതി നിയമത്തിന് എതിരെ കോഴിക്കോട്ട് കോണ്‍ഗ്രസ് സംഘടിപ്പിച്ച ലോങ്മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു മുരളീധരന്‍.

Latest