റിയൽമീയുടെ പുതിയ ഫോൺ 5ഐ ആറിന് വിപണിയിലെത്തും

Posted on: January 2, 2020 6:13 pm | Last updated: January 2, 2020 at 6:13 pm


ന്യൂഡൽഹി | കുറഞ്ഞ വിലയിൽ ബ്രാൻഡഡ് സ്മാട്ട് ഫോണെന്ന പേരിൽ ഖ്യാതി കേട്ട റിയൽമീ ഏറ്റവും പുതിയ സ്മാട്ട്ഫോൺ അവതരിപ്പിച്ചു. ഈ മാസം ആറിന് തന്നെ ഫോൺ വിപണിയിലെത്തുമെന്നാണ് കമ്പനി അറിയിച്ചത്. 5ഐ എന്ന പേരിലാണ് ഫോൺ പുറത്തിറങ്ങുന്നത്.

കേവലം 13,000 രൂപക്ക് ഫോൺ ജനങ്ങളിലെത്താൻ സാധിക്കുമെന്നാണ് കന്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചത്. 6.52 ഇഞ്ച് എച്ച്ഡി + (720-1600 പിക്‌സല്‍) ഡിസ്‌പ്ലേ വാട്ടര്‍ ഡ്രോപ്പ് നോച്ച് എന്നിവ ഫോണിന്റെ പ്രത്യേകതയാണ്. 4 ജിബി റാമും 64 ജിബി ഇന്റേണല്‍ സ്‌റ്റോറേജുമായി ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 665 ടീഇ യുമായാണ് ഈ ഫോണ്‍ വരുന്നത്.