Connect with us

Kozhikode

മർകസ് ദിനം കോഴിക്കോട് ജില്ലയിൽ പ്രൗഢം

Published

|

Last Updated

കോടമ്പുഴ ദാറുൽ മആരിഫിൽ നടന്ന മർകസ് ദിന പരിപാടിയിൽ പേരോട് അബ്ദുർറഹ്‌മാൻ സഖാഫി പതാക ഉയർത്തുന്നു

കോഴിക്കോട് | 2020 ഏപ്രിൽ 9,10,11,12 തീയതികളിൽ നടക്കുന്ന മർകസ് 43ാം വാർഷിക സമ്മേളനത്തിന്റെ ഭാഗമായി ഇന്നലെ പുതുവത്സര ദിനത്തിൽ സംഘടിപ്പിച്ച മർകസ് ദിനത്തിൽ വിപുലമായ പരിപാടികൾ അരങ്ങേറി. രാവിലെ ആറ് മണി മുതൽ തന്നെ മിക്ക യൂനിറ്റുകളിലും പരിപാടികൾ ആരംഭിച്ചു. പതാക ഉയർത്തൽ, സമ്മേളന പ്രചാരണ ബോർഡ് സ്ഥാപിക്കൽ, വൃക്ഷത്തൈ നടൽ, പൊതു സ്ഥല ശുചീകരണം എന്നിവ വിവിധ കേന്ദ്രങ്ങളിൽ നടന്നു.

കോടമ്പുഴ ദാറുൽ മആരിഫിൽ നടന്ന മർകസ് ദിന ജില്ലാ തല ഉദ്ഘാടനത്തിൽ പേരോട് അബ്‌ദുർറഹ്‌മാൻ സഖാഫി പതാക ഉയർത്തി. കൊമ്പം മുഹമ്മദ് മുസ്‌ലിയാർ, കോടമ്പുഴ ബാവ മുസ്‌ലിയാർ, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സി മുഹമ്മദ് ഫൈസി, വെള്ളയൂർ അബ്ദുൽ അസീസ് സഖാഫി, തൃക്കരിപ്പൂർ മുഹമ്മദ് സഖാഫി, ഒളവട്ടൂർ അബ്ദുന്നാസിർ അഹ്‌സനി പങ്കെടുത്തു.
കുറ്റ്യാടി സിറാജുൽ ഹുദയിൽ സയ്യിദ് ത്വാഹ തങ്ങൾ പതാക ഉയർത്തൽ കർമത്തിനു നേതൃത്വം നൽകി. ഫറോക്ക് ഖാദിസിയ്യയിൽ സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി പതാക ഉയർത്തി.

മർകസ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഡോ. എ പി അബ്‌ദുൽ ഹകീം അസ്ഹരി മർകസ് ദിന സന്ദേശ പ്രഭാഷണം നിർവഹിച്ചു. മർകസ് ഐ ടി ഐ ക്യാമ്പസിൽ ലത്വീഫ് സഖാഫി പെരുമുഖം വൃക്ഷത്തൈ നട്ടു. മുഹമ്മദലി മാസ്റ്റർ, വള്ളിയാട് മുഹമ്മദലി സഖാഫി പ്രസംഗിച്ചു. മടവൂർ സി എം സെന്ററിൽ അബ്ദുർറഹ്മാൻ ബാഖവി മടവൂർ ഉദ്ഘാടനം ചെയ്തു.

കല്ലായി ബദരിയ്യ ക്യാമ്പസിൽ സയ്യിദ് സ്വാലിഹ് തുറാബ് സഖാഫി നേതൃത്വം നൽകി. പാറപ്പള്ളി മർകസ് മാലിക് ദീനാറിൽ മർകസ് അക്ഷര മാതൃകയിൽ വിദ്യാർഥികളെ അണിനിരത്തി നടത്തിയ പരിപാടി ശ്രദ്ധേയമായി.
മർകസുൽ ഹുദാ ഇരിങ്ങണ്ണൂരിൽ നടത്തിയ വൃക്ഷത്തൈ നടലിനു ഫസൽ സഖാഫി പാനൂർ നേതൃത്വം നൽകി. പൂനൂർ മർകസ് ഗാർഡൻ ക്യാമ്പസിൽ വിദ്യാർഥികൾ വൃക്ഷത്തൈകൾ നട്ടു.