Connect with us

National

കേരളം മാതൃക; പൗരത്വ നിയമത്തിനെതിരെ എല്ലാ സംസ്ഥാനങ്ങളും പ്രമേയം പാസാക്കണമെന്ന് സ്റ്റാലിന്‍

Published

|

Last Updated

ചെന്നൈ | പൗരത്വ ഭേഗദതി നിയമത്തിനെതിനെ പ്രമേയം പാസാക്കിയ കേരള നിയമസഭയേയും മുഖ്യമന്ത്രി പിണറായി വിജയനെയും അഭിനന്ദിച്ച് ഡി എം കെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍. ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ എല്ലാ സംസ്ഥാനങ്ങളും ഇത്തരം പ്രമേയം പാസാക്കേണ്ട സ്ഥിതിയാണെന്ന് സ്റ്റാലിൻ ട്വീറ്റ് ചെയ്തു.

ജനുവരി ആറിന് തമിഴ്നാട് നിയമസഭ ചേരുമ്പോള്‍ സമാന പ്രമേയം പാസാക്കാന്‍ മുഖ്യമന്ത്രി പളനിസ്വാമി തയാറാകണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു. പൗരത്വഭേദഗതിക്കെതിരെ തമിഴ്‌നാട്ടിലും പ്രതിഷേധം ശക്തമാണ്. പൊതുഇടങ്ങളില്‍ ഡി എം കെ പ്രവര്‍ത്തകര്‍ കോലം വരച്ച് പ്രതിഷേധിച്ചിരുന്നു.