Connect with us

Kerala

യൂണിവേഴ്‌സിറ്റി കോളജിലെ സംഘര്‍ഷം; 'എട്ടപ്പന്‍' മഹേഷ് പിടിയില്‍

Published

|

Last Updated

തിരുവനന്തപുരം | യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ കെ എസ് യു പ്രവര്‍ത്തകരെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മഹേഷ് എന്ന എട്ടപ്പന്‍ മഹേഷ് പിടിയില്‍. തിരുവല്ല പോലീസാണ് മഹേഷിനെ കസ്റ്റഡിലെടുത്തത്. പത്തനംതിട്ട എസ് പി യുടെ സ്‌ക്വാഡാണ് പിടികൂടിയതെന്നാണ് വിവരം.

ഇക്കഴിഞ്ഞ നവംബര്‍ മാസാവസാനം യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ വച്ച് കെ എസ് യു പ്രവര്‍ത്തകനായ നിതിന്‍ രാജിനെതിരെ മഹേഷ് വധഭീഷണി മുഴക്കിയിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. നിതിന്‍ രാജിന്റെയും സുദേവ് എന്ന വിദ്യാര്‍ഥിയുടെയും സര്‍ട്ടിഫിക്കറ്റുകളും വസ്ത്രങ്ങളും പുസ്തകങ്ങളും മഹേഷ് കത്തിച്ചെന്നും ആരോപണമുയര്‍ന്നു.
ഇതുമായി ബന്ധപ്പെട്ട് പരാതി ഉന്നയിക്കാനായി പ്രിന്‍സിപ്പാളിനെ കാണാന്‍ കെ എസ് യു സംസ്ഥാനപ്രസിഡന്റ് കെ എം അഭിജിത്ത് എത്തിയതിനെത്തുടര്‍ന്ന് യൂണിവേഴ്‌സിറ്റി കോളജിന് മുന്നില്‍ വന്‍ സംഘര്‍ഷമണുണ്ടായത്.

സംഭവം നടന്ന് ഒരു മാസത്തോളമായിട്ടും “എട്ടപ്പന്‍” മഹേഷിനെ അറസ്റ്റ് ചെയ്യാത്തതില്‍ പൊലീസിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. യൂണിവേഴ്‌സിറ്റി കോളേജിലെ എസ് എഫ് ഐ നേതാവായിരുന്ന മഹേഷ് കോളേജ് യൂണിയന്‍ ചെയര്‍മാനായും ജില്ലാ കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest