കവാസാക്കി ഇസെഡ് 650 ബി എസ് 6 പുറത്തിറക്കി; വില ₹6.25 ലക്ഷം

Posted on: December 30, 2019 10:42 am | Last updated: December 30, 2019 at 10:42 am

മുംബൈ | കവാസാക്കി ഇന്ത്യ ബി എസ് 6 കംപ്ലയിന്റ് ഇസെഡ് 650 മോ ട്ടോർ സൈക്കിൾ വിപണിയിലിറക്കി. 2020 കവാസാക്കി ബി എസ് 6 മോട്ടോർ സൈക്കിളിന് 6.25- 6.50 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. പുതിയ മോഡലിന് ബി‌ എസ് 4 മോഡലിനേക്കാൾ 55,000 രൂപയോളം വില കൂടുതലാണ്.

സെഡ് 900ന് ശേഷം നിർമാതാക്കളുടെ ഇന്ത്യൻ നിരയിൽ നിന്ന് ബി എസ് 6 നിലവാരം നേടുന്ന രണ്ടാമത്തെ മോട്ടോർസൈക്കിളാണ് പുതിയ 2020 ഇസെഡ് 650. 2020ൽ വരാനിരിക്കുന്ന ബി എസ് 6 എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി സെഡ് 650 ന്റെ എക്‌സ്‌ഹോസ്റ്റ്, എയർ ബോക്‌സ് എന്നിവയിലാണ് പരിഷ്കാരങ്ങൾ വരുത്തിയിരിക്കുന്നത്.