Business
ലാൻഡ്മാർക്ക് എന്റർടെയ്ൻമെന്റ് സിറ്റിയിൽ ഇനി സാൻഡേഴ്‌സണിന്റെ കൈയ്യൊപ്പും

കോഴിക്കോട് | ടൂറിസം വിനോദ മേഖലയിൽ ലാൻഡ്മാർക്ക് ബിൽഡേഴ്‌സ് ആൻഡ് ഡെവലപ്പേഴ്‌സിന്റെ കാൽവെപ്പായ എന്റർടെയ്ൻമെന്റ് പദ്ധതി സംബന്ധിച്ച് സിംഗപ്പൂർ ആസ്ഥനമായി പ്രവർത്തിക്കുന്ന സാൻഡേഴ്‌സൺ ഗ്രൂപ്പുമായി ധാരണാപത്രം ഒപ്പുവെച്ചു.
കോഴിക്കോട് വയനാട് ദേശീയപാതയിലെ അടിവാരത്ത് 35 ഏക്കറിലാണ് സിറ്റി ഒരുങ്ങുന്നത്. ലോക നിലവാരമുള്ള പാർപ്പിട സൗകര്യങ്ങൾ ഒരുക്കി ശ്രദ്ധ നേടിയ ലാൻഡ്മാർക്ക് ബിൽഡേഴ്സിന്റെ ഹോസ്പിറ്റാലിറ്റി ടൂറിസം എന്റർടെയ്ൻമെന്റ് മേഖലയിലേക്കുള്ള ആദ്യ കാൽവെപ്പാണിത്.
എന്റർടെയിൻമെന്റ് മേഖലയിലെ ഏറ്റവും വലിയ ഗ്രൂപ്പായ സാൻഡേഴ്സൺ ആണ് സിറ്റിയുടെ കൺസ്ട്രക്ഷന് നേതൃത്വം നൽകുന്നത്. കേരളത്തിലെ വിനോദ സഞ്ചാര മേഖലയിൽ ഇത് വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കും.
വാട്ടർ തീം പാർക്ക് മുതൽ ഷോപ്പിംഗ് സ്ട്രീറ്റ് വരെയുള്ള വ്യത്യസ്ത സംവിധാനങ്ങളാണ് എന്റർടെയ്ൻമെന്റ് സിറ്റിയിൽ ഒരുങ്ങുന്നത്. ടൂറിസം, കല, സാംസ്‌കാരികം, വിനോദ മേഖലകളിലെ പുതു ചരിത്രം ആകും ലാൻഡ്മാർക്കിന്റെ ഈ സിറ്റി.