Connect with us

National

ഗോവയില്‍ സണ്‍ബേണ്‍ ഫെസ്റ്റിവലിനെത്തിയ രണ്ട് പേര്‍ കുഴഞ്ഞ് വീണ് മരിച്ചു; മരണ കാരണം അമിത ലഹരി ഉപയോഗമെന്ന് സംശയം

Published

|

Last Updated

പനാജി | ഗോവയിലെ അതി പ്രശസ്തമായസണ്‍ബേണ്‍ ഫെസ്റ്റിവലിനെത്തിയ രണ്ടുപേര്‍ കുഴഞ്ഞുവീണ് മരിച്ചു. നോര്‍ത്ത് ഗോവയിലെ വാകത്തോര്‍ ബീച്ചിലെഫെസ്റ്റിവല്‍ വേദിയില്‍ വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

ആന്ധ്രപ്രദേശ് സ്വദേശികളായ സായ് പ്രസാദ്, വെങ്കട്ട് എന്നിവരാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. വേദിയിലേക്ക് പ്രവേശിക്കാനായി ഗേറ്റിന് പുറത്ത് കാത്തുനില്‍ക്കുന്നതിനിടെ ഇരുവരും കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴ്ക്കും മരണം സംഭവിച്ചിരുന്നു.അതേസമയം അമിതമായി ലഹരി ഉപയോഗിച്ചതാണ് യുവാക്കളുടെ മരണകാരണമെന്ന് സംശയമുണ്ട്. . പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ സ്ഥിരീകരണമാകു