Connect with us

National

പ്രതിഷേധങ്ങള്‍ ഭയന്ന് യു പിയില്‍ വീണ്ടും ഇന്റര്‍നെറ്റ് നിരോധനം

Published

|

Last Updated

ആഗ്ര |  പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം വീണ്ടും ശക്തിപ്പെടുമെന്ന് ഭയന്ന് ഉത്തര്‍പ്രപദേശിലെ വിവിധ നഗരങ്ങളില്‍ രണ്ട് ദിവസത്തേക്ക് ഇന്റര്‍നെറ്റ് നിരോധനം. ഇന്ന് വൈകീട്ട് മുതല്‍ ശനിയാഴ്ച വരെയാണ് ഇന്റര്‍നെറ്റ് നിരോധനം ഉണ്ടാവുക. വെള്ളിയാഴ്ച ജുമുഅക്ക് ശേഷം പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിരോധനമെന്നാണ് ഔദ്യോഗിക വിശദീകരണം. ആഗ്ര, ബുലന്ദ്ശഹര്‍, ബിജ്‌നോര്‍ എന്നീ പ്രദേശങ്ങളിലാണ് നിരോധനം ഏര്‍പ്പെടുത്തിയത്. സഹരണ്‍പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം കൂടാതെ ശക്തമായ ജാഗ്രതാ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്.

പല കള്ളങ്ങളും പ്രചരിക്കപ്പെടുന്നുണ്ട്. ഇത് തടയുന്നതിന് വേണ്ടിയാണ് ഇന്റര്‍നെറ്റ് വിച്ഛേദിക്കുന്നത്. ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ ടെലികോം സര്‍വീസ് കമ്പനികള്‍ക്ക് നല്‍കി കഴിഞ്ഞുവെന്ന് പോലീസ് അരിയിച്ചു.
സാമൂഹികമാധ്യമങ്ങള്‍ വഴി തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി അറസ്റ്റ് ചെയ്യുമെന്നും പോലീസ് അരിയിച്ചു.

 

Latest