Connect with us

National

ആര്‍എസ്എസിന്റെ പ്രധാനമന്ത്രി രാജ്യത്തോട് കള്ളം പറയുന്നു; വീഡിയോ ട്വീറ്റുമായി രാഹുല്‍ ഗാന്ധി

Published

|

Last Updated

ന്യൂഡല്‍ഹി | പൗരത്വ രേഖകള്‍ ഇല്ലാത്തതിന്റെ പേരില്‍ പുറത്താക്കപ്പെടുന്നവരെ താമസിപ്പിക്കാന്‍ രാജ്യത്ത് തടങ്കല്‍ പാളയങ്ങള്‍ ഇല്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന പച്ചക്കള്ളമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അസമിലെ മാട്ടിയയില്‍ നിര്‍മിക്കുന്ന തടവുകേന്ദ്രത്തെ കുറിച്ച് ബിബിസി നല്‍കിയ വീഡിയോ സഹിതം ചെയ്ത ട്വീറ്റിലാണ് രാഹുല്‍ ഇക്കാര്യം വ്യക്തമാക്കുന്നത്.

ആര്‍എസ്എസിന്റെ പ്രധാനമന്ത്രി ഭാരതമാതാവിനോട് കള്ളം പറയുന്നു എന്ന വാചകത്തോടെയാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. ഇതോടൊപ്പം #JhootJhootJhoot എന്ന ഹാഷ്ടാഗും നല്‍കിയിട്ടുണ്ട്.

മൂവായിരത്തിലധികം പേരെ താമസിപ്പിക്കാവുന്ന തടവുകേന്ദ്രമാണ് മാട്ടിയയില്‍ നിര്‍മാണം പൂര്‍ത്തിയായി വരുന്നത്. ഏകദേശം 46 കോടി രൂപയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്.

---- facebook comment plugin here -----

Latest