Connect with us

National

മുസ്ലിങ്ങള്‍ക്ക് പോകാന്‍ 150 ഇസ്ലാമിക രാഷ്ട്രങ്ങളുണ്ട്; ഹിന്ദുക്കള്‍ക്ക് ഇന്ത്യ മാത്രം: വിജയ് രൂപാണി

Published

|

Last Updated

അഹമ്മദാബാദ്  |മുസ്‌ലിംകള്‍ക്ക് താമസിക്കാന്‍ 150 ഇസ്‌ലാമിക രാഷ്ട്രങ്ങളുള്ളപ്പോള്‍ ഹിന്ദുക്കള്‍ക്കുള്ള ഏക രാഷ്ട്രം ഇന്ത്യ മാത്രമാണെന്നും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി. ഗുജറാത്തില്‍ സബര്‍മതി ആശ്രമത്തിന് പുറത്ത് പൗരത്വ ഭേദഗതി നിയമത്തെ പിന്തുണക്കുന്നവരുടെ റാലിയില്‍ സംസാരിക്കുകയായിരുന്നു രൂപാണി.
പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് മഹാത്മാഗാന്ധിയുടേയും മന്‍മോഹന്‍സിങ്ങിന്‍േറയും ആഗ്രഹങ്ങളെ കോണ്‍ഗ്രസ് മാനിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. 1947ല്‍ വിഭജന സമയത്ത് പാകിസ്താനില്‍ 22ശതമാനം ഹിന്ദുക്കളാണുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ നിരന്തര വേട്ടയാടലിന്റെയും ബലാത്സംഗത്തിന്റെയും പീഡനത്തിന്റെയും ഭാഗമായി അവരുടെ ജനസംഖ്യ മൂന്ന് ശതമാനത്തിലേക്ക് കുറഞ്ഞു. അതുകൊണ്ടാണ് ഹിന്ദുക്കള്‍ ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നത്.

പീഡിതരായ ഹിന്ദുക്കളെ സഹായിക്കാന്‍ കോണ്‍ഗ്രസ് ചെയ്യേണ്ടിയിരുന്നതാണ് തങ്ങള്‍ ഇപ്പോള്‍ ചെയ്യുന്നത്.അതിനെ കോണ്‍ഗ്രസ് എന്തിനാണ് എതിര്‍ക്കുന്നതെന്നും രൂപാണി ചോദിച്ചു. ബംഗ്‌ളാദേശിലെ ഹിന്ദു ജനസംഖ്യ രണ്ട് ശതമാനത്തിലേക്ക് ചുരുങ്ങിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഫ്ഗാനിസ്താനില്‍ കുറച്ച് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് രണ്ട് ലക്ഷത്തില്‍പരമായിരുന്നു ഹിന്ദു, സിഖ് ജനസംഖ്യ. അവരുടെ എണ്ണം ഇന്ന് 500ഓളം മാത്രമാണ്. മുസ്‌ലിംകള്‍ക്ക് താമസിക്കാന്‍ 150 ഇസ്‌ലാമിക രാഷ്ട്രങ്ങളില്‍ ഏത് വേണമെങ്കിലും തെഞ്ഞെടുക്കാം. ഹിന്ദുക്കള്‍ക്ക് ഒരേയൊരു രാഷ്ട്രം മാത്രമേയുള്ളു. അത് ഇന്ത്യയാണ്. അതുകൊണ്ട് അവര്‍ തിരിച്ചു വരാന്‍ ആഗ്രഹിച്ചാല്‍ എന്താണ് പ്രശ്‌നമെന്നും രൂപാണി ചോദിച്ചു.

Latest