Connect with us

Kerala

മരട് ഫ്ളാറ്റുകള്‍ സ്‌ഫോടനത്തില്‍ തകര്‍ക്കുന്നതിനുള്ള സമയം നിശ്ചയിച്ചു

Published

|

Last Updated

കൊച്ചി |മരട് ഫ്ളാറ്റുകള്‍ ജനുവരി 11, 12 തിയ്യതികളില്‍ സ്‌ഫോടനത്തിലൂടെ പൊളിക്കും. ഇതുമായി ബന്ധപ്പെട്ട സബ്കലക്ടറുടെ ഉത്തരവ് പുറത്തിറങ്ങി. ജനുവരി 11ന് രാവിലെ 11 മണിക്ക് ഹോളി ഫെയ്ത്ത് ഫ്ളാറ്റും 11.30 ന് ആല്‍ഫാ ടവറുകളും പൊളിക്കും. ജനുവരി 12ന് ഉച്ചയോടെ മറ്റ് രണ്ട് ഫ്‌ളാറ്റുകളും പൊളിക്കും.ആദ്യ ഘട്ടത്തില്‍ ഹോളി ഫെയ്ത്തും അരമണിക്കൂറിനു ശേഷം അതേ ദിവസം അല്‍ഫാ വെന്‍ചേഴ്‌സിന്റെ രണ്ട് ടവറുകളും പൊളിക്കും.

ജനുവരി 12നാണ് അവശേഷിക്കുന്ന മറ്റ് രണ്ട് ടവറുകള്‍പൊളിക്കുന്നത്. 11 മണിക്ക് ജെയിന്‍ ഹൗസിങ്‌സും ഉച്ചയ്ക്ക് രണ്ട് മണിക്ക് ഗോള്‍ഡന്‍ കായലോരവും പൊളിച്ചു നീക്കാനാണ് തീരുമാനം. പൊളിക്കുന്ന സയത്ത് തൊട്ടടുത്ത താമസക്കാരെ മാറ്റിപ്പാര്‍പ്പിക്കും.

ഇന്‍ഷുറന്‍സ് തുകയുടെ കാര്യത്തിലും ധാരണയായി. 95 കോടി രൂപയുടെ ഇന്‍ഷ്വറന്‍സ് ആണ് സമീപവാസികള്‍ക്കുംഫഌറ്റുകള്‍ക്കുമായി നിശ്ചയിച്ചത്. ആല്‍ഫാ ടവറുകള്‍ക്ക് 50 കോടിരൂപയും ഹോളിഫെയ്ത്തിന് 25 കോടി രൂപയും ആണ് തുക നിശ്ചയിച്ചത്. ജെയിന്‍ ഹൗസിങ്‌സിനുംഗോള്‍ഡന്‍ കായലോരത്തിനുമായിപത്ത് കോടി വീതമാണ് ഇന്‍ഷ്വറന്‍സ് നിശ്ചയിച്ചിരിക്കുന്നത്.

Latest