Connect with us

National

രാജ്യത്തിന്റെ ശത്രുക്കള്‍ക്ക് പതിറ്റാണ്ടുകളായി കഴിയാതിരുന്നത് മോദി ആറു വര്‍ഷം കൊണ്ട് ചെയ്തു: രാഹുല്‍

Published

|

Last Updated

ന്യൂഡല്‍ഹി | ദേശത്തിന്റെ ശത്രുക്കള്‍ക്ക് പതിറ്റാണ്ടുകളോളം ചെയ്യാന്‍ കഴിയാതിരുന്നത് നരേന്ദ്ര മോദി സര്‍ക്കാര്‍ ആറു വര്‍ഷം കൊണ്ട് ചെയ്തതായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വെറുപ്പ് പടര്‍ത്താനും രാജ്യത്തെ വെട്ടിമുറിക്കാനും ശ്രമിക്കുന്ന മോദി ഭരണം സമ്പദ് വ്യവസ്ഥ തകര്‍ക്കുകയും ചെയ്യുന്നതായി രാഹുല്‍ ആരോപിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്ഘട്ടില്‍ കോണ്‍ഗ്രസ് നടത്തിയ സത്യഗ്രഹ സമരത്തില്‍ പ്രസംഗിക്കവെയാണ് രാഹുല്‍ കേന്ദ്ര സര്‍ക്കാറിനെതിരെ ആഞ്ഞടിച്ചത്.

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞില്ല. രാജ്യത്തിന്റെ പുരോഗതിയും തടസ്സപ്പെടുത്തി. സാമ്പത്തിക രംഗം താറുമാറായ അവസ്ഥയിലാക്കി. രാഷ്ട്രത്തെ എങ്ങനെ ഭിന്നിപ്പിക്കാമെന്നും വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കാമെന്നുമാണ് താങ്കളുടെ സംഘടന താങ്കളെ പഠിപ്പിച്ചിട്ടുള്ളത്. അത് പ്രാവര്‍ത്തികമാക്കുന്നതില്‍ നിങ്ങള്‍ ഒന്നാം സ്ഥാനത്താണ്. എന്നാല്‍, ഭരണഘടനയെ ആക്രമിച്ച് രാജ്യത്തെ നശിപ്പിക്കാന്‍ ഇന്ത്യന്‍ ജനത നിങ്ങളെ അനുവദിക്കില്ല. രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

---- facebook comment plugin here -----

Latest