Connect with us

International

വിദേശത്ത് പോകാന്‍ അനുമതി തേടിയുള്ള മറിയം നവാസിന്റെ അപേക്ഷ പാക് സര്‍ക്കാര്‍ തള്ളി

Published

|

Last Updated

ഇസ്‌ലാമാബാദ് | സാമ്പത്തികക്കുറ്റത്തില്‍ അന്വേഷണം നേരിടുന്ന പി എം എല്‍-എന്‍ ഉപാധ്യക്ഷയും മുന്‍ പ്രധാന മന്ത്രി നവാസ് ശരീഫിന്റെ മകളുമായ മറിയം നവാസിന് വിദേശത്ത് പോകാന്‍ അനുമതി നിഷേധിച്ച് പാക് സര്‍ക്കാര്‍. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ പെട്ടവര്‍ക്ക് രാജ്യം വിടാന്‍ അനുവാദം നല്‍കാനാകില്ലെന്ന് മറിയത്തിന്റെ അപേക്ഷ തള്ളിക്കൊണ്ട് സര്‍ക്കാര്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ നോ ഫ്‌ളൈ പട്ടികയില്‍ മറിയത്തിന്റെ പേര് ഉള്‍പ്പെടുത്തിയിരുന്നു.

എക്‌സിറ്റ് കണ്‍ട്രോള്‍ ലിസ്റ്റില്‍ (ഇ സി എല്‍) നിന്ന് തന്റെ പേര് ഒഴിവാക്കണമെന്ന മറിയത്തിന്റെ അപേക്ഷ അംഗീകരിക്കാനാകില്ലെന്ന് മുതിര്‍ന്ന അഭിഭാഷകനും നിയമ കാര്യങ്ങളില്‍ പ്രധാന മന്ത്രിയുടെ ഉപദേഷ്ടാവുമായ ബാബര്‍ അവാനെ ഉദ്ധരിച്ച് ഡോണ്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ലണ്ടനില്‍ ചികിത്സയില്‍ കഴിയുന്ന തന്റെ പിതാവിനെ കാണാന്‍ പോകുന്നതിന് അനുവദിക്കണമെന്ന അപേക്ഷയാണ് നിയമ മന്ത്രി ഫറോ നസീം അധ്യക്ഷനായ ഇ സി എല്‍ സബ് കമ്മിറ്റി നിരാകരിച്ചത്. അഴിമതിക്കേസില്‍ ഏഴു വര്‍ഷം തടവില്‍ കഴിഞ്ഞ ശരീഫ് ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് നവംബര്‍ 19നാണ് എയര്‍ ആംബുലന്‍സില്‍ ലണ്ടനിലേക്കു പോയത്.

Latest