Connect with us

Eranakulam

പ്രതിഷേധവുമായി സിനിമ-സാംസ്‌കാരിക പ്രവര്‍ത്തകരും രംഗത്ത്; കൊച്ചിയില്‍ ആയിരങ്ങളുടെ ലോംഗ് മാര്‍ച്ച്

Published

|

Last Updated

കൊച്ചി | പൗരത്വ നിയമ ഭേദഗതിക്കെതിരെ സിനിമാ-സാംസ്‌കാരിക പ്രവര്‍ത്തകരും രംഗത്ത്. കൊച്ചിയില്‍ ചലച്ചിത്ര രംഗത്തെയും സാംസ്‌കാരിക മേഖലയിലെയും നിരവധി പേര്‍ പങ്കെടുത്ത ലോംഗ് മാര്‍ച്ച് നടന്നു. കലക്ടീവ് ഫേസ് വണ്‍ സംഘടിപ്പിച്ച മാര്‍ച്ചില്‍ ആയിരങ്ങള്‍ അണിനിരന്നു. “ഒറ്റയ്ക്കല്ല, ഒറ്റക്കെട്ട്” എന്ന മുദ്രാവാക്യമുയര്‍ത്തി രാജേന്ദ്ര മൈതാനിക്ക് സമീപത്തെ ഗാന്ധി സ്‌ക്വയറില്‍ നിന്ന് ഫോര്‍ട്ട് കൊച്ചി വാസ്‌കോ സ്‌ക്വയറിലേക്കാണ് മാര്‍ച്ച് നടത്തിയത്. നാടിനെ മതാടിസ്ഥാനത്തില്‍ വിഭജിക്കുന്ന നിയമത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് മാര്‍ച്ചില്‍ ഉയര്‍ന്നത്.

രാജീവ് രവി, പി എഫ് മാത്യൂസ്, വി എം ഗിരിജ, അന്‍വര്‍ അലി, എന്‍ എം പിയേഴ്സണ്‍, സി ആര്‍ നീലകണ്ഠന്‍, ബോണി തോമസ്, എസ് ഹരീഷ്, നടന്‍മാരായ ഷെയ്ന്‍ നിഗം, മണികണ്ഠന്‍, സംവിധായകരായ കമല്‍, ആഷിക് അബു, ഗീതു മോഹന്‍ദാസ്, നടിമാരായ നിമിഷാ സജയന്‍, റീമാ കല്ലിങ്കല്‍, എഴുത്തുകാരായ ഉണ്ണി ആര്‍, എന്‍ എസ്മാധവന്‍, സംഗീത സംവിധായകന്‍ ഷഹബാസ് അമന്‍, ഗായികമാരായ രഞ്ജിനി ഹരിദാസ്, രശ്മി സതീഷ്, തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരന്‍, സംവിധായിക അര്‍ച്ചന പദ്മിനി, ഛായാഗ്രഹകന്‍ വേണു തുടങ്ങിയവര്‍ മാര്‍ച്ചില്‍ സംബന്ധിച്ചു.

Latest