Connect with us

Kerala

യൂത്ത്‌ലീഗ് മാര്‍ച്ചില്‍ സംഘര്‍ഷം: എം കെ മുനീര്‍ അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി

Published

|

Last Updated

കോഴിക്കോട് | പൗരത്വ നിയവുമായി ബന്ധപ്പെട്ട് യൂത്ത്‌ലീഗിന്റെ ഹെഡ്‌പോസ്‌റ്റോഫീസ് മാര്‍ച്ചിനും ധര്‍ണക്കുമിടെ സംഘര്‍ഷം. റോഡില്‍ തടസ്സം സൃഷ്ടിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷ നേതാവ് എം കെ മുനിര്‍ ഉള്‍പ്പെടെ പത്തോളം നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിന്റെ നേതൃത്വത്തില്‍ ഹെഡ്‌പോസ്‌റ്റോഫീസ് ഗേറ്റ് ഉപരോധിക്കുകയാണ്. ഇവരെയും അറസ്റ്റ് ചെയ്ത് നീക്കാനാണ് പോലീസ് തീരുമാനം.

രാവിലെ 7.30ഓടെയാണ് യൂത്ത്‌ലീഗിന്റെ ഹെഡ്‌പോസ്റ്റ് ഓഫീസ് മാര്‍ച്ച് തുടങ്ങിയത്. ഒമ്പത് മണിയോടെ എം കെ മുനീര്‍ സ്ഥലത്തെത്തി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചതോടെ നഗരം ഗതാഗതകുരുക്കില്‍ അമര്‍ന്നു. ഒടുവില്‍ പോലീസ് ഇടപെട്ട് എം കെ മുനീര്‍ അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

നേതാക്കളെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്ന പോലീസ് വാഹനം പ്രവര്‍ത്തകര്‍ തടഞ്ഞത് കൂടുതല്‍ സംഘര്‍ഷത്തിനിടയാക്കി. എന്നാല്‍ പോലീസും ചില നേതാക്കളും ചേര്‍ന്ന് പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചതോടെ വാഹനം മുന്നോട്ടുപോകുകയായിരുന്നു. എം കെ മുനീര്‍ അടക്കമുള്ളവര്‍ കസ്റ്റഡിയിലായതിന് പിന്നാലെ ഫിറോസിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ഗേറ്റിന് മുന്നില്‍ കുത്തിയിരിക്കുകയാണ്. ബലം പ്രയോഗിക്കാതെ തന്നെ ഇവരേയും അറസ്റ്റ് ചെയ്ത് നീക്കാനാണ് പോലീസ് തീരുമാനം.

Latest