യമഹ ഫാസിനോ 125 വിപണിയിൽ

Posted on: December 22, 2019 5:08 pm | Last updated: December 22, 2019 at 5:08 pm


മുംബൈ | യമഹയുടെ ആദ്യ 125 സി സി സ്കൂട്ടറായ ഫാസിനോ 125 വിപണിയിൽ. സ്റ്റാൻഡേർഡ് ഡ്രം, സ്റ്റാൻഡേർഡ് ഡിസ്ക്, ഡി എൽ എക്സ് ഡ്രം, ഡി എൽ എക്സ് ഡിസ്ക് എന്നിങ്ങനെ നാല് വേരിയന്റുകളിൽ വിപണിയിലെത്തിയ ഫാസിനോ 125-ന് യഥാക്രമം 66,430 രൂപ, 68,930 രൂപ, 67,430 രൂപ, 69,930 രൂപ എന്നിങ്ങനെയാണ് വില (എക്സ്ഷോറൂം).

സുവേവ്‌ കോപ്പർ, ഡാർക്ക് മാറ്റ് ബ്ലൂ, സിയാൻ ബ്ലൂ, മെറ്റാലിക് ബ്ലാക്ക് എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് ഫാസിനോ 125 വിൽപ്പനക്കെത്തിയിരിക്കുന്നത്. ഡിസ്ക് ബ്രേക്ക് വേരിയന്റുകൾ വിവിഡ് റെഡ്, യെല്ലോ കോക്ടെയ്ൽ നിറങ്ങളിലും ലഭിക്കും. ഫ്യുവൽ ഇൻജെക്്ഷൻ സാങ്കേതിക വിദ്യ ചേർന്ന 125 സി സി എൻജിൻ ഫാസിനോ 125ന്റെ പ്രത്യേകതയാണ്.