Connect with us

National

പൗരത്വ ബില്ലിനെതിരെ പ്രതിഷേധം തുടരുന്നു; ഉത്തര്‍പ്രദേശില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ലഖ്നൗ | പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെയുണ്ടായ വെടിവെപ്പില്‍ ഉത്തര്‍പ്രദേശില്‍ ഇന്ന് ആറ് പേര്‍ കൊല്ലപ്പെട്ടു. ബിജ്നോറില്‍ രണ്ട് പേരും സാംബാല്‍, ഫിറോസാബാദ്, മീററ്റ്, കാണ്‍പൂര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തരുമാണ് മരിച്ചത്. ഏറ്റുമുട്ടലില്‍ 50 ഓളം പോലീസുകാര്‍ക്കും പരിക്കേറ്റു. ഇതോടെ പൗരത്വ നിയമത്തിന് എതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് രണ്ട് ദിവസത്തിനിടെ യു പിയില്‍ മരിച്ചവരുടെ എണ്ണം ഏഴായി. അതേസമയം, പോലീസ് വെടിവയ്പില്‍ പ്രതിഷേധക്കാരാരും കൊല്ലപ്പെട്ടിട്ടില്ലെന്ന് ഉത്തര്‍പ്രദേശ് പോലീസ് ഡയറക്ടര്‍ ജനറല്‍ ഒ പി സിംഗ് അവകാശപ്പെട്ടു.

വെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തിന് ശേഷമാണ് സംസ്ഥാനത്തിന്റെ 13 ജില്ലകളിലും പ്രതിഷേധം അരങ്ങേറിയ്ത. പൗരത്വ നിയമത്തിന് എതിരെ തെരുവുകളില്‍ ആയിരക്കണക്കിന് പേര്‍ ഒരുമിച്ച് കൂടി. ഇതേ തുടര്‍ന്ന് പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തി വീശുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. ജുമുഅക്ക് മുന്നോടിയായി കര്‍ശന സുരക്ഷ ഒരുക്കിയിരുന്നു.

വിവാദ നിയമത്തിനെതിരെ രാജ്യവ്യാപകമായി നടന്ന പ്രക്ഷോഭത്തിനിടെ ലഖ്നൗവില്‍ ഉണ്ടായ പ്രതിഷേധത്തില്‍ ഇന്നലെ ഒരാള്‍ മരിച്ചിരുന്നു.

Latest