Connect with us

Kerala

മാധ്യമപ്രവര്‍ത്തകര്‍ പോലീസ് കസ്റ്റഡിയില്‍: കള്ളപ്രചാരണവുമായി ബി ജെ പി നേതാക്കളായ കെ സുരേന്ദ്രനും ബി എല്‍ സന്തോഷും

Published

|

Last Updated

തിരുവനന്തപുരം | മംഗളൂരുവില്‍ മാധ്യമ പ്രവര്‍ത്തകരെ അകാരണമായി പോലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ച് ബിജെപി നേതാക്കളായ കെ സുരേന്ദ്രനും ബിഎല്‍ സന്തോഷും. പത്ത് മലയാളി മാധ്യമ പ്രവര്‍ത്തകരെയാണ് രാവിലെ എട്ടരയോടെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഏഴ് മണിക്കൂര്‍ പിന്നിട്ടിട്ടും ഇവരെ വിട്ടയച്ചിട്ടില്ല. കുടിവെള്ളമോ ഭക്ഷണമോ നല്‍കാനും പോലീസ് തയ്യാറായിട്ടില്ല. മംഗളുരുവില്‍നിന്നുള്ള വാര്‍ത്തകള്‍ പുറത്തുവരാതിരിക്കുന്നതിനാണ് മാധ്യമപ്രവര്‍ത്തകരെ പോലീസ് ബന്ധികളാക്കിയിരിക്കുന്നത്. ഇതിന് പിന്നാലെയാണ് ആയുധങ്ങളുമായി കേരളത്തില്‍ നിന്നുള്ള 50 ഓളം വ്യാജ മാധ്യമപ്രവര്‍ത്തകര്‍ പിടിയിലായെന്ന വാര്‍ത്ത കെ സുരേന്ദ്രനും ബിഎല്‍ സന്തോഷും സാമൂഹ്യമാധ്യമങ്ങള്‍ വിഴി പ്രചരിപ്പിച്ചത്.

മംഗളൂരു പോലീസിനെ ഉദ്ധരിച്ച് 50 വ്യാജ മാധ്യമപ്രവര്‍ത്തകര്‍ കേരളത്തില്‍ നിന്ന് മംഗളൂരുവിലെത്തിയെന്നും ഇവരെ ആയുധങ്ങളടക്കം പിടികൂടിയെന്നുമുള്ള വാര്‍ത്ത ചില കന്നഡ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഈ വാര്‍ത്ത വ്യാജമായിരുന്നു.ഈ വാര്‍ത്തയാണ് ബിജെപി നേതാക്കള്‍ പ്രചരിപ്പിക്കുന്നത്.

“ആയുധങ്ങളുമായി കേരളത്തില്‍നിന്നെത്തിയ മാധ്യമപ്രവര്‍ത്തകരുടെ വേഷമണിഞ്ഞ അന്‍പതോളം അക്രമികളെ മംഗളുരു പൊലീസ് അറസ്റ്റു ചെയ്തു. ആയതിനാല്‍ ഒറിജിനല്‍ മാധ്യമപ്രവര്‍ത്തകരുടെ തിരിച്ചറിയല്‍ രേഖകള്‍ പൊലീസ് പരിശോധിച്ചു. മല്ലു ജഡ്ജസ് പ്‌ളീസ് ഗോ ടു യുവര്‍ ക്‌ളാസ്സസ്,” എന്നായിരുന്നു കെ സുരേന്ദ്രന്റെ ഫേസ്ബുക് പോസ്റ്റ്. വ്യാജവാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ടും ഇതോടൊപ്പം പോസ്റ്റ് ചെയ്തിരുന്നു.

“ഇപ്പോഴും നിങ്ങള്‍ക്കിതിന്റെ ഉദ്ദേശത്തെയും ലക്ഷ്യത്തെയും കുറിച്ച് എന്തെങ്കിലും സംശയമുണ്ടോ?” എന്ന ചോദ്യമാണ് വ്യാജവാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചുകൊണ്ട് ബിഎല്‍ സന്തോഷ് ചോദിച്ചത്. ഇരുവരും തങ്ങളുടെ പോസ്റ്റുകള്‍ പിന്‍വലിച്ചില്ലെങ്കിലും മാധ്യമസ്ഥാപനം തങ്ങളുടെ ട്വീറ്റ് പിന്‍വലിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ മുജീബ് ചെറിയാംപുരം, കാമറമാന്‍ പ്രതീഷ് കപ്പോത്ത്, മീഡിയ വണ്‍ റിപ്പോര്‍ട്ടര്‍ ഷബീര്‍ ഒമര്‍ കാമറ മാന്‍ അനീഷ്, ന്യൂസ് 24 റിപ്പോര്‍ട്ടര്‍ ആനന്ദ് കൊട്ടില കാമറമാന്‍ രഞ്ജിത്ത്,ന്യൂസ് 18 ക്യാമറാമാന്‍സുമേഷ് മൊറാഴ തുടങ്ങിയവരെല്ലാം ഇപ്പോഴും പോലീസ് കസ്റ്റഡിയിലാണ്‌