Connect with us

National

രാജ്യത്തിന്റെ സ്ഥിതി അടിയന്തിരാവസ്ഥയേക്കാള്‍ ഭീകരം: യെച്ചൂരി

Published

|

Last Updated

ന്യൂഡല്‍ഹി | അടിയന്തിരാവസ്ഥ കാലത്തേക്കാള്‍ ഭീകരമായ അവസ്ഥയിലൂടെയാണ് രാജ്യം ഇപ്പോള്‍ കടന്നുപോകുന്നതെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ലോകത്ത് വെച്ച് തന്നെ വലിയ ഇന്റര്‍നെറ്റ് വിച്ഛേദനമാണ് ഇന്ത്യയില്‍ നടന്നിരിക്കുന്നത്. ഇത് അംഗീകരിക്കാന്‍ കഴിയില്ല. മെട്രോ സ്റ്റേഷനുകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. നൂറുകണക്കിന് വിദ്യാര്‍ഥികളും സാമൂഹിക പ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളുമാണ് വ്യാഴാഴ്ച ഡല്‍ഹിയില്‍ കസ്റ്റഡിയിലായത്. 20 മെട്രോ സ്റ്റേഷനുകളാണ് അടച്ചിട്ടത്. ഏറെ ഭീകരമായ അവസ്ഥയാണിത്. പ്രതിഷേധങ്ങളെ കേന്ദ്ര സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്ന രീതി അംഗീകരിക്കാന്‍ കഴിയില്ല. ഇനിയും പ്രതിഷേധങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂവെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

 

Latest