Connect with us

Kannur

പൗരത്വ നിയമം: പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്ക് നേരെ കണ്ണൂരില്‍ ആര്‍ എസ് എസ് ആക്രമണം

Published

|

Last Updated

കണ്ണൂര്‍ |  പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്ക് നേരെ കണ്ണൂരില്‍ ആര്‍ എസ് എസ് ആക്രമണം. മമ്പറം ഇന്ദിരാ ഗാന്ധി കോളജിലെ വിദ്യാര്‍ഥികള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.
പൗരത്വ നിമയത്തിനെതിരെ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ മമ്പറം ടൗണില്‍ പ്രകടനം നടത്തുന്നതിനിടെ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ ഓടിയടുത്ത് ആക്രമിക്കുകയായിരുന്നു. വിദ്യാര്‍ഥികളുടെ പ്രകടനത്തിലേക്ക് ബിയര്‍ ബോട്ടിലും സോഡ കുപ്പികളും ആര്‍ എസ് എസുകാര്‍ വലിച്ചെറിഞ്ഞു. വിദ്യാര്‍ഥികളെ വടിയും കസേരയും ഉപയോഗിച്ചും മര്‍ദിച്ചു. ഇത്തരം പ്രകടനങ്ങള്‍ നടത്താന്‍ അനുവദിക്കില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ആക്രമണം.