Connect with us

Kerala

പൗരത്വ നിയമം പിൻവലിക്കും വരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് മുസ്‌ലിം സംഘടനകളുടെ യോഗം

Published

|

Last Updated

മലപ്പുറം | പൗരത്വ ഭേദഗതി നിയമം പിൻവലിക്കുന്നത് വരെ പ്രക്ഷോഭം സംഘടിപ്പിക്കാൻ മുസ്‌ലിം ലീഗ് വിളിച്ചു ചേർത്ത മുസ്‌ലിം സംഘടനകളുടെ യോഗം തീരുമാനിച്ചു. കേരളത്തിലും ദേശീയ തലത്തിലും പ്രക്ഷോഭം തുടരും.

മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ മലപ്പുറത്ത് ചേർന്ന യോഗത്തിലാണ് പൗരത്വ ഭേദഗതി ബില്ലിനെതിരെ ഒന്നിച്ച് മുന്നേറണമെന്ന് തീരുമാനിച്ചത്. അടുത്ത മാസം രണ്ടിന് സമര പ്രഖ്യാപന സമ്മേളനം കൊച്ചിയിൽ നടക്കും. സമര പരിപാടിയുടെ ഏകോപനത്തിനായി കെ പി എ മജീദ് കൺവീനറായി ഉപസമിതി രൂപീകരിച്ചു. വരാനിരിക്കുന്ന എല്ലാ സമരങ്ങളും സൗഹാർദവും സമാധാനപരമായും ആക്കിത്തീർക്കേണ്ടത് എല്ലാവരുടേയും ബാധ്യതയാണെന്ന് ഹൈദരലി തങ്ങൾ പറഞ്ഞു. അഖിലേന്ത്യ തലത്തിലേക്കും സമരം വ്യാപിപ്പിക്കുമെന്ന് യോഗത്തിന് ശേഷം പി കെ കുഞ്ഞാലിക്കുട്ടി എം പി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

നിയമത്തിനെതിരെ സമാന ചിന്താഗതിയുളള എല്ലാ മതേതര പ്രസ്ഥാനങ്ങളുമായും ചർച്ച ആരംഭിക്കുകയാണെന്ന് ഇ ടി മുഹമ്മദ് ബഷീർ എം പി വ്യക്തമാക്കി. വിവിധ സംസ്ഥാനങ്ങളിൽ പോയി അവരുമായി സംസാരിക്കും. സമരം ദേശവ്യാപകമായി ശക്തിപ്പെടുത്താൻ വിവിധ തലത്തിലുളളവരുമായി ചർച്ച നടത്തും. നിയമപരമായ പോരാട്ടം ആരംഭിച്ചിട്ടുണ്ട്. സാമുദായിക ധ്രുവീകരണത്തിലൂടെ രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ് ബി ജെ പിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

---- facebook comment plugin here -----

Latest