അഹല്യ എക്സ്ചേഞ്ച് ശൈത്യകാല പ്രൊമോഷൻ ആരംഭിച്ചു

ഭാഗ്യ ശാലികൾക്ക് പത്ത് കാറും, ഒരു കിലോ സ്വർണവും
Posted on: December 15, 2019 1:17 pm | Last updated: December 15, 2019 at 2:30 pm
അഹല്യ എക്സ്ചേഞ്ച് മാനേജ്‌മന്റ് അബുദാബിയിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ ശൈത്യകാല പ്രൊമോഷൻ സംബന്ധിച്ച് വിശദമാക്കുന്നു.

അബുദാബി | അഹല്യ മണി എക്സ്ചേഞ്ച് അവതരിപ്പിക്കുന്ന ശൈത്യകാല പ്രൊമോഷൻ ഇന്ന് മുതൽ ആരംഭിച്ചതായി അഹല്യ എക്സ്ചേഞ്ച് മാനേജ്മെന്റ് വാർത്ത സമ്മേളനത്തിൽ അറിയിച്ചു. രണ്ട് മാസം നീണ്ടു നിക്കുന്ന പ്രൊമോഷൻ 2020 പെബ്രുവരി 12 ന് അവസാനിക്കും.യു എ ഇ യിലെ വിവിധ ബ്രാഞ്ചുകളിലൂടെ പണം അയക്കുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾക്ക് 10 കാറുകൾ സമ്മാനമായി ലഭിക്കും. ദുബൈ,അബുദാബി,നോർത്ത് എമിറേറ്റ്സ് സോൺ അടിസ്ഥാനത്തിലാണ് കാറുകൾ സമ്മാനായി ലഭിക്കുക. ദുബൈ 4, അബുദാബി 3,അജ്‌മാൻ, ഷാർജ, റാസൽഖൈമ എന്നിവിടങ്ങളിൽ മൂന്ന് കാറുകളുമാണ് സമ്മാനമായി ലഭിക്കുക. യു എ ഇ യിലെ മുൻനിര മണി എക്സ്ചേഞ്ചുകളിൽ ഒന്നാണ് അഹല്യ.1996 ൽ പ്രവർത്തനം ആരംഭിച്ച അഹല്യ എക്സ്ചേഞ്ചിന് യു എ ഇ യുടെ വിവിധ ഭാഗങ്ങളിൽ നിലവിൽ 30 ബ്രാഞ്ചുകളുണ്ട്.

രണ്ട് മാസം നീണ്ടു നിക്കുന്ന ശൈത്യകാല പ്രൊമോഷൻ കാലയളവിൽ പണം അയക്കുന്നവരിൽ നിന്നും ഇലക്രോണിക് നറുക്കെടുപ്പിലൂടെ വിജയിക്കുന്ന ഭാഗ്യശാലിക്ക് ഒരു കിലോ സ്വർണം മെഗാ സമ്മാനമായി ലഭിക്കും. ഉപഭോക്താക്കളുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതിന് കഴിഞ്ഞ കാലങ്ങളിൽ നിരവധി പ്രൊമോഷൻ പരിപാടികൾ അഹല്യ സംഘടിപ്പിച്ചിട്ടുണ്ട്. പശ്ചിമേഷ്യൻ മേഖലകളിൽ അറിയപ്പെടുന്ന എക്സ്ചേഞ്ചായ അഹല്യയിൽ ഇന്ത്യ, പാക്കിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക, യു എ ഇ, ആഫ്രിക്ക, ഫിലിപൈൻസ് തുടങ്ങിയ രാജ്യങ്ങളിലുള്ളവർ ജോലിചെയ്യുന്നുണ്ട്. സഹിഷ്ണുത വർഷത്തിൽ സാമൂഹിക, ജീവകരുണ്യ മേഖലകളിൽ നിരവധി പ്രവർത്തനങ്ങൾ അഹല്യ എക്സ്ചേഞ്ച് നടപ്പാക്കിയിട്ടുണ്ട്. അടുത്ത വർഷങ്ങളിലും സാമൂഹിക, ജീവകാരുണ്യ പ്രവർത്തന മേഖലകളിൽ കൂടുതൽ സേവനങ്ങൾ നടത്തുവാൻ അഹല്യ എക്സ്ചേഞ്ച് ആഗ്രഹിക്കുന്നുണ്ട്.  വാർത്ത സമ്മേളനത്തിൽ സീനിയർ മാനേജർ സുദേവൻ, മാർക്കറ്റിംഗ് മാനേജർ ഷാനിഷ് കൊല്ലാറ,ഏരിയ മാനേജർ വിപിൻ ചന്ദ്രൻ എന്നിവർ പങ്കെടുത്തു.