Connect with us

Saudi Arabia

'വിബ്ജിയോർ-കളേഴ്സ് ഓഫ് അറേബ്യ' ഫോട്ടോഗ്രാഫി പ്രദർശനം ശ്രദ്ധേയമായി

Published

|

Last Updated

ദമാം | സഊദി  കിഴക്കൻ പ്രവശ്യയിലെ  ഫൊട്ടോ ഗ്രാഫർമാരുടെ കൂട്ടായ്മയായ   “വിബ്ജിയോർ-കളേഴ്സ് ഓഫ് അറേബ്യ” എന്ന പേരിൽ സംഘടിപ്പിച്ച ഫോട്ടോഗ്രാഫി പ്രദർശനം ശ്രദ്ധേയമായി.
ഫോട്ടോഗ്രാഫർമാർ വാരാന്ത്യ അവധിദിനങ്ങളിൽ ഒത്തുചേർന്ന് സഊദിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നേത്രങ്ങളില്‍ നിന്ന് ലെന്‍സിലൂടെയും പിന്നെ വര്‍ണ്ണപ്രിന്‍റിലേക്കും ചേര്‍ത്തുവച്ച  അറേബ്യന്‍ ഗസില്ല, ഫരോ ഈഗിള്‍ ഔള്‍, അറേബ്യന്‍ ഒറിക്‌സ്, സാന്‍ഡ് ഫിഷ് തുടങ്ങി അത്യപൂര്‍വ ജീവജാലങ്ങള്‍, മനോഹരമായ പ്രകൃതി ദൃശ്യങ്ങള്‍, സൗദിയുടെ ചരിത്രമുറങ്ങുന്ന പൈതൃകങ്ങള്‍, ചരിത്രസ്മാരകങ്ങള്‍ തുടങ്ങിയ  അമ്പതോളം ചിത്രങ്ങളാണ് പ്രദര്‍ശനത്തിൽ ഉണ്ടായിരുന്നത്. സഊദിയിലെ ഫൊട്ടോഗ്രാഫര്‍മാർ ഉള്‍പ്പെടെ നിരവധി പേരാണ്  പ്രദര്‍ശനം കാണാന്‍ എത്തിയിരുന്നത്.
ഫോട്ടോ പ്രദർശനം മെമ്പർഷിപ്പ് ഡയറക്ടർ ഓഫ് സഊദി അറേബ്യ (പി എസ് എ)  മജ്‌ദി എൻ.നാസർ ഉദ്ഘാടനം ചെയ്തു. പ്രശസ്ത സഊദി ഫോട്ടോഗ്രാഫർ ഹാനി അൽ മർഹൂൻ ബ്രൗഷൻ പ്രകാശനം നിർവഹിച്ചു, ലുലു മാർക്കറ്റിംഗ് മാനേജർ പ്രദീപ്,ലുലു മീഡിയ മാർക്കറ്റിംഗ് ഷിജാസ്,ജനറൽ മാനേജർ സുനീർ സംബന്ധിച്ചു.
ഫോട്ടോ മേയ്റ്റ്സ് അംഗങ്ങളായ  വിനുമാത്യു, രജിത്ത് മുരളി, ശാഹുൽ ഹമീദ്,പ്രലീഷ് പ്രസന്നൻ, മുഹമ്മദ് യാസിർ റയ്യാൻ, നിയാസ് കോലോത്തുംതൊടി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

---- facebook comment plugin here -----

Latest