Connect with us

National

രാജ്യത്തിന്റെ സാമ്പത്തിക അവസ്ഥ ഐ സി യുവിലേക്കെന്ന് അരവിന്ദ് സുബ്രഹ്മണ്യന്‍

Published

|

Last Updated

ന്യൂഡല്‍ഹി | ഇതുവരെ നേരിടാത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഇന്ത്യ ഇപ്പോള്‍ അഭിമുഖീകരിക്കുന്നതെന്ന് സാമ്പത്തിക വിദഗ്ദനും മുന്‍ സാമ്പത്തിക ഉപദേഷ്ടാവുമായിരുന്ന അരവിന്ദ് സുബ്രഹ്മണ്യന്‍. നിഷ്‌ക്രിയ ആസ്തികള്‍ മൂലം ബേങ്കുകളുടെ ബാലന്‍സ് ഷീറ്റുകള്‍ പ്രതിസന്ധിയിലാണെന്നും ഐ സി യുവിലേക്കാണ് സാമ്പത്തിക സ്ഥിതി പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹാര്‍വാര്‍ഡ് സര്‍വകലാശാലയുടെ സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റുമായി ബന്ധപ്പെട്ട ഒരു കരട് പ്രവര്‍ത്തന പത്രത്തിലാണ് അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചത്.

4.5 ശതമാനത്തിലേക്ക് ജി ഡി പി താഴ്ന്നതു മാത്രമല്ല ആശങ്കപ്പെടുത്തുന്നത്. ഇനിയും കണക്കാക്കാത്ത ഡാറ്റയാണ്. ഉപഭോഗ വസ്തുക്കളുടെ ഉത്പാദനം താത്കാലികമായി നിലച്ചിരിക്കുകയാണ്. നിക്ഷേപ വസ്തുക്കളുടെ ഉത്പാദനമാകട്ടെ, താഴേക്കു പോകുന്നു.
കയറ്റുമതി, ഇറക്കുമതി, സര്‍ക്കാര്‍ വരുമാനങ്ങള്‍ എന്നിവയുടെ സൂചികകളെല്ലാം നെഗറ്റീവിലേക്കാണ് എത്തുന്നത്. ഈ സൂചികകളെല്ലാം സമ്പദ് വ്യവസ്ഥയുടെ രോഗാതുരമായ അവസ്ഥയെ കാണിക്കുന്നു.” അദ്ദേഹം പറഞ്ഞു.

2018 സെപ്റ്റംബറില്‍ അടിസ്ഥാന സൗകര്യ വികസനധനകാര്യ കമ്പനിയായ ഐ എല്‍ ആന്‍ഡ് എഫ് എസ് തകര്‍ന്നത് 90,000 കോടിയിലധികം വരുന്ന കടക്കെണി മൂലം മാത്രമല്ല. വിപണി സജീവമാക്കാത്തതും എന്‍ ബി എഫ് സി മേഖലയെ കൃത്യമായി വിലയിരുത്താതിരുന്നതും കൂടിയാണ്.

വിപണിയിലെ കണ്ടെത്തല്‍ അത്യധികം ആശങ്കയുണ്ടാക്കുന്നതാണ്. എന്‍ ബി എഫ് എസിയില്‍ ഭൂരിഭാഗവും അടുത്തകാലത്ത് റിയല്‍ എസ്റ്റേറ്റ് ബിസിനസിലാണ ശ്രദ്ധിക്കുന്നത്. ഇത് വലിയ തകര്‍ച്ചയിലാണ്. 2019 ജൂണ്‍ അവസാനത്തോടെ, രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട എട്ടു നഗരങ്ങളിലെ വില്‍ക്കപ്പെടാത്ത വീടുകളുടെയും ഫഌറ്റുകളുടെയും എണ്ണം 10 ലക്ഷത്തോളമായി. ഇതിന്റെ വില എട്ടുലക്ഷം കോടി രൂപയോളം വരുമെന്നും അദ്ദേഹം പറഞ്ഞു.

 

Latest