Connect with us

National

കോണ്‍ഗ്രസിന്റെ ഭാരത് ബചാവോ മെഗാറാലി അല്‍പ്പസമയത്തിനകം

Published

|

Last Updated

ന്യൂഡല്‍ഹി |  പൗരത്വ ഭേദഗതി അടിക്കമുള്ള കേന്ദ്ര സര്‍ക്കാറിന്റെ ജനവിരുദ്ദ നയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസിന്റെ “ഭാരത് ബചാവോ” മെഗാറാലി 10.30ന് രാം ലീല മൈതാനിയില്‍ ആരംഭിക്കും. താത്കാലിക അധ്യക്ഷ സോണിയാ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, രാഹുല്‍ ഗാന്ധി, എ കെ ആന്റണി, പ്രിയങ്കാ ഗാന്ധി, കെ സി വേണുഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഒരു ലക്ഷം പേര്‍ റാലിയില്‍ അണിനിരക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.
പൗരത്വഭേദഗതി നിയമത്തെത്തുടര്‍ന്ന് ഉയര്‍ന്നിട്ടുള്ള ആശങ്ക പ്രധാനവിഷയമാക്കി, രാജ്യത്തു വര്‍ധിച്ചുവരുന്ന സ്ത്രീപീഡനം, തകരുന്ന സാമ്പത്തികസ്ഥിതി, രൂക്ഷമാവുന്ന തൊഴിലില്ലായ്മ, കാര്‍ഷികപ്രശ്‌നങ്ങള്‍, വിലക്കയറ്റം തുടങ്ങിയവ ഉന്നയിച്ചാണു സമരം. നേരത്തേ നവംബര്‍ 30നു നിശ്ചയിച്ചിരുന്ന പരിപാടിയാണ് 14ലേക്കു മാറ്റിയത്. വിവിധ സംസ്ഥാനങ്ങളില്‍ നടത്തിയ പ്രതിഷേധങ്ങളുടെ പരിസമാപ്തിയായാണ് തലസ്ഥാനത്തെ മെഗാറാലി.