Connect with us

National

പൗരത്വ പ്രതിഷേധം: അസമില്‍ ബി ജെ പി നേതാക്കള്‍ പാര്‍ട്ടിവിടുന്നു

Published

|

Last Updated

ഗുവാഹത്തി | രാജ്യത്തെ പൗരന്‍മാരെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കുന്ന പൗരത്വ ഭേദഗതി നിയമം പാസാക്കിയ നടപടിക്കെതിരെ അസമിലെ ബി ജെ പിയില്‍ പൊട്ടിത്തെറി. നിയമത്തിനെതിരെ ജനകീയ പ്രക്ഷോഭം കൊടുമ്പിരിക്കൊള്ളവെ ബി ജെ പി നേതാക്കള്‍ പാര്‍ട്ടി അംഗത്വം രാജിവെച്ച് പ്രകോഷഭക്കാര്‍ക്കൊപ്പം അണിനിരക്കുകയാണ്. അസം ഗണ പരിഷത്തുമായി ചേര്‍ന്ന് സംസ്ഥാനം ഭരിക്കുന്ന ബി ജെ പി പല നേതാക്കളും ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനങ്ങളും പാര്‍ട്ടി അംഗത്വവും രാജിവെച്ച് പ്രക്ഷോഭത്തില്‍ അണിനിരന്നു കഴിഞ്ഞു. ബി ജെ പിക്ക് വലിയ തിരിച്ചടിയാണ് പ്രാദേശിക അടിസ്ഥാനത്തില്‍ ഉണ്ടാകുന്നതെന്നാണ് അസമില്‍ നിന്നുള്ള റിപ്പോര്‍ട്ട്.

മുതിര്‍ന്ന ബി ജെ പി നേതാവും അസം പെട്രോകെമിക്കല്‍ ലിമിറ്റഡ് ചെയര്‍മാനുമായ ജഗദീഷ് ഭൂയന്‍ ഇന്നലെ തന്റെ പാര്‍ട്ടി അംഗത്വവും ബോര്‍ഡ് സ്ഥാനവും രാജിവെച്ചു.
പൗരത്വനിയമം അസം ജനതക്കെതിരാണ്. ഞാന്‍ രാജിവെക്കുന്നു. ഈ നിമിഷം മുതല്‍ പൗരത്വനിയമ വിരുദ്ധ പ്രക്ഷോഭത്തില്‍ ഞാനും ഭാഗമാണ്.” നേരത്തെ അസമിലെ പ്രശസ്തന നടനും അസം സിനിമ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ജതിന്‍ ബോറയും രവി ശര്‍മയും ബി ജെ പി വിട്ടിരുന്നു.”ഞാന്‍ ഞാനായതിന് കാരണം അസം ജനതയാണ്. എനിക്ക് ലഭിച്ച സ്ഥാനവും പാര്‍ട്ടി അംഗത്വും രാജിവെക്കുകയാണ്. ജനങ്ങള്‍ക്കൊപ്പം ഞാനുമുണ്ടാകും” ജതിന്‍ ബോറ പ്രതികരിച്ചിരുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉയരുന്ന സംശയങ്ങളും ആശങ്കകളും പ്രതിഷേധങ്ങളും അടിസ്ഥാനരഹിതമല്ലെന്ന് അസം സ്പീക്കര്‍ ഹിതേന്ദ്ര നാഥ് ഗോസ്വാമിയും വ്യക്തമാക്കിയിരുന്നു. വിവിധ ജാതികള്‍ക്കും സമുദായങ്ങള്‍ക്കും ഭാഷകള്‍ക്കുമിടയില്‍ ഭിന്നത സൃഷ്ടിക്കുന്നതിനുള്ള ശക്തമായ സാധ്യത ഇത്തരമൊരു നിയമത്തിന് പിന്നില്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. അസമിലെ ജനങ്ങളുടെ ആശങ്കയും പ്രതിഷേധവും പരാതികളും പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുകയാണെന്നും സംസ്ഥാനത്ത് സമാധാനം നിലനിര്‍ത്തുന്നതിന് പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
ന്‍ സ്പീക്കര്‍ പുലകേഷ് ബോഹ്‌റയും ബി ജെ പിയില്‍ നിന്ന് രാജിവെച്ചിട്ടുണ്ട്. അസം ജനതയുടെ വികാരം മാനിക്കാതെയാണ് പൗരത്വ ഭേദഗതി നിയമവുമായി കേന്ദ്രസര്‍ക്കാറും ബി ജെ പി നേതൃത്വവും മുന്നോട്ടുപോയതെന്നാണ് സംസ്ഥാനത്തെ ഭൂരിഭാഗം നേതാക്കളുടേയും അഭിപ്രായം.

 

Latest