ഇ കെ വിഭാഗം പൗരത്വ സംരക്ഷണ സമ്മേളനം ഇന്ന് കോഴിക്കോട്ട്

Posted on: December 14, 2019 7:28 am | Last updated: December 14, 2019 at 7:32 am

കോഴിക്കോട് | പൗരത്വ നിയമ ഭേദഗതിക്ക് എതിരെ ഇ.കെ വിഭാഗം സമസ്തയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പൗരത്വ സംരക്ഷണ സമ്മേളനം ശനിയാഴ്ച കോഴിക്കോട്ട് നടക്കും. വൈകീട്ട് അഞ്ച് മണിക്ക് കടപ്പുറത്ത്  ആരംഭിക്കുന്ന സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

ഇ കെ വിഭാഗം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിക്കം. രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.