പൗരത്വ ബില്‍: അമിത് ഷാക്ക് ഉപരോധമേര്‍പ്പെടുത്തുമെന്ന് യു എസ് ഫെഡറല്‍ കമ്മീഷന്‍

Posted on: December 10, 2019 10:05 am | Last updated: December 10, 2019 at 1:25 pm

ന്യൂഡല്‍ഹി | ഇന്ത്യന്‍ പൗരന്‍മാരെ മതാടിസ്ഥാനത്തില്‍ വിഭജിക്കുന്ന പൗരത്വ ഭേദഗതി ബില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസായാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ ഉപരോധ നടപടികള്‍ സ്വീകരിക്കുമെന്ന് അന്താരാഷ്ട്ര മത സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള യു എസ് ഫെഡല്‍ കമ്മീഷന്‍ (യു എസ് സി ഐ ആര്‍ എഫ് ) അറിയിച്ചു. പൗരത്വഭേദഗതി ബില്‍ തെറ്റായ ദിശയിലേക്കുള്ള അപകടകരമായ പ്രവണതയാണെന്ന് യു എസ് ഫെഡറല്‍ കമ്മീഷന്‍ പറഞ്ഞു.

ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങള്‍ക്കെതിരാണെന്നാരോപിച്ച് പ്രതിപക്ഷം ഉയര്‍ത്തിയ ശക്തമായ പ്രതിഷേധത്തെ മറികടന്ന് പൗരത്വബില്ലിന് ലോക്‌സഭ അംഗീകാരം നല്‍കിയതിന് പിന്നാലെയാണ് ഫെഡറല്‍ കമ്മീഷന്റെ പ്രതികരണം. അമിത് ഷാ അവതരിപ്പിച്ച ബില്‍ 80നെതിരേ 311 വോട്ടുകള്‍ക്കാണ് സഭ പാസാക്കിയത്.