Connect with us

National

അധോലോക കുറ്റവാളി അരുണ്‍ ഗാവ്‌ലിക്കറിന്റെ ജീവപര്യന്തം മുംബൈ ഹൈക്കോടതിയും ശരിവെച്ചു

Published

|

Last Updated

മുംബൈ| ശിവസേനാ മുന്‍ നഗരസഭാംഗം കമലാകര്‍ ജാംസാന്‍ഡേക്കറെ വധിച്ച കേസില്‍ അധോലോക കുറ്റവാളിയും മുന്‍ എംഎല്‍എയുമായ അരുണ്‍ ഗാവ്‌ലിക്കറിന്റെ ജീവപര്യന്തം തടവ് ശിക്ഷ മുംബൈ ഹൈക്കോടതി ശരിവച്ചു. 2012 ല്‍ പ്രത്യേക വിചാരണ കോടതി വിധിച്ച ശിക്ഷയാണ് ഇപ്പോള്‍ മുംബൈ ഹൈക്കോടതി ശരിവച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് 2008ല്‍ അറസ്റ്റിലായ അരുണ്‍ ഗാവ്‌ലി ഇപ്പോഴും ജയിലിലാണ്. തിങ്കളാഴ്ച ഗാവ്‌ലിയുടെ അപ്പീല്‍ പരിഗണിക്കവെ ജസ്റ്റിസുമാരായ ബി പി ധര്‍മധികരിയും സ്വപ്ന ജൊആഹിയും ശിക്ഷ ശരിവയ്ക്കുകയായിരുന്നു. ഗാവ്‌ലിയ്‌ക്കൊപ്പം കൂട്ടുപ്രതികളുടെ ശിക്ഷയും കോടതി ശരിവച്ചു.

2008ലാണ് 30 ലക്ഷം രൂപ പണം വാങ്ങി ശിവസേനാ മുന്‍ നഗരസഭാംഗം കമലാകര്‍ ജാംസാന്‍ഡേക്കറെ അരുണ്‍ ഗാവ്‌ലിയുടെ കൂട്ടാളികള്‍ കൊലപ്പെടുത്തിയത്. സാഹബ്‌റാവു ഭിന്താഡെ, ബാലാ സുര്‍വെ എന്നിവരാണ് കൊലപാതകം നടത്താന്‍ കരാര്‍ നല്‍കിയത്. കെട്ടിടനിര്‍മാണത്തില്‍ കമലാകറിന്റെ എതിരാളികളായിരുന്നു ഇരുവരും. സാക്കിനാക്കയില്‍ പ്ലോട്ടിന്റെ പേരിലുണ്ടായ പ്രശ്‌നമാണു കൊലപാതകത്തില്‍ കലാശിച്ചത്്. ഭിന്താഡെ, സുര്‍വെ എന്നിവരും ഗാവ്‌ലിയും ചേര്‍ന്നു ഗൂഢാലോചന നടത്തി.തുടര്‍ന്നു കോര്‍പറേറ്ററെ വധിക്കാന്‍ ഗാവ്‌ലി തന്റെ സംഘത്തിനു നിര്‍ദേശം നല്‍കുകയായിരുന്നു. 2008 മാര്‍ച്ചില്‍ ഘാട്‌കോപ്പറിലെ വീട്ടില്‍വെച്ചാണ് കമലാകര്‍ കൊല്ലപ്പെടുന്നത്.

Latest