ദമാമില്‍ കാണാതായ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ കണ്ടെത്തി

Posted on: December 9, 2019 7:14 pm | Last updated: December 9, 2019 at 7:14 pm

ദമാം | ദമാം അല്‍ഖോബാറില്‍ നിന്ന് കഴിഞ്ഞ ശനിയാഴ്ച്ച മുതല്‍ കാണാതായ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ കണ്ടെത്തി.ചെന്നൈ സ്വദേശി സക്കീര്‍ ഹുസൈന്റ്റെ മകന്‍ റിഫാനെ കാണാതായതിനെ തുടര്‍ന്ന് അല്‍ഖോബാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

തുടര്‍ന്ന് ബന്ധുക്കളും ദമാം ഇന്ത്യന്‍ സ്‌കൂള്‍ പാരെന്റ്‌സ് അസോസിയേഷനും നടത്തിയ തിരച്ചിലിനൊടുവില്‍ ദമാമിലെ താമസ സ്ഥലത്തെ കെട്ടിടത്തിനടുത്തുള്ള ബില്‍ഡിങ്ങില്‍ ഒളിച്ചു കഴിയുന്ന നിലയില്‍ റിഫാനെ കണ്ടെത്തുകയായിരുന്നു
സ്‌കൂളില്‍ നടന്ന രക്ഷിതാക്കളുടെ യോഗത്തിന് ശേഷം രക്ഷിതാക്കളോടൊപ്പം അല്‍ കോബാര്‍ കോര്‍ണീഷില്‍ എത്തിയ ശേഷമായിരുന്നു വിദ്യാര്‍ഥിയെ കാണാതായത്