സഅദിയ ഗോൾഡൻ ജൂബിലി: രിഹ്‌ലത്തുൽ മആഹിദ് സംഘടിപ്പിച്ചു

Posted on: December 8, 2019 10:54 am | Last updated: December 8, 2019 at 11:00 am

കൊടുവള്ളി | ജാമിഅ സഅദിയ്യ അറബിയ്യയുടെ ഗോൾഡൺ ജൂബിലി പ്രചാരണ പദ്ധതിയായ ‘രിഹ്‌ലത്തുൽ മആഹിദ്’ നെടിയനാട് ബദിരിയ്യയിൽ സംഘടിപ്പിച്ചു.

‘ജ്ഞാനം, മനനം, മുന്നേറ്റം’ എന്ന ശീർഷകത്തിൽ ഡിസംബർ 27 മുതൽ കാസർകോട് സഅദിയ്യയിൽ സംഘടിപ്പിക്കുന്ന ഗോൾഡൻ ജൂബിലിയുടെ പ്രചാരണ പദ്ധതിയാണ് രിഹ്ലത്തുൽ മആഹിദ്.

സഅദിയ്യ ശരീഅത്ത് കോളേജ് വിദ്യാർത്ഥി സംഘടനയായ മിസ്ബാഹുസ്സുആദയുടെ കീഴിലാണ് പരിപാടി സംഘടിപ്പിച്ചത്. ഫസൽ സഖാഫി നരിക്കുനി ഉദ്ഘാടനവും
സിറാജ് ഖുതുബി വിഷയാവതരണവും നടത്തി.

മുനവ്വിർ ഫാളിലി, ഫാഖിഹ് ഖുതുബി, അബ്ദുൽ ബാസിത് ഖുതുബി, ഇല്യാസ് ഖുതുബി, സുഫിയാൻ ഖുതുബി, സക്കീർ ഹുസൈൻ, ഉവൈസ് മുക്കം എന്നിവർ സംബന്ധിച്ചു.