പ്രതികള്‍ കൊല്ലപ്പെട്ട സംഭവം: പോലീസിനെ തോളിലേറ്റിയും മധുരം വിതരണം ചെയ്തും ജനക്കൂട്ടം

Posted on: December 6, 2019 12:41 pm | Last updated: December 6, 2019 at 3:34 pm

ഹൈദരാബാദ് |വെറ്ററിനറി ഡോക്ടറെ ബലാത്സംഗത്തിനു ശേഷം തീകൊളുത്തി കൊലപ്പെടുത്തിയ പ്രതികളെ വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസിനെ പുകഴ്ത്തി ജനങ്ങള്‍. പോലീസുകാരെ തോളിലേറ്റിയാണ് ജനക്കൂട്ടം ആഹ്ലാദം പ്രകടിപ്പിച്ചത്. പ്രതികളെ വെടിവച്ചു കൊന്ന സ്ഥലത്ത് മധുരവിതരണവും പുഷ്പവൃഷ്ടിയും നടത്തി. പോലീസുകാരെ അഭിനന്ദിച്ചുകൊണ്ട് മുദ്രാവാക്യം വിളിക്കുകയും സ്ത്രീകള്‍ അവരുടെ കൈകളില്‍ രാഖി കെട്ടുകയും ചെയ്തു. സമൂഹമാധ്യമങ്ങളിലും പോലീലീസ് നടപടിയെ അഭിനന്ദിച്ച് പോസ്റ്റുകള്‍ പരക്കുകയാണ്.

വെള്ളിയാഴ്ച പുലര്‍ച്ചെ തെളിവെടുപ്പിനിടെയാണ് പ്രതികള്‍ പോലീസിനെ ആക്രമിച്ചത്. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ നാലു പ്രതികളും കൊല്ലപ്പെടുകയായിരുന്നു.