പ്രതികള്‍ കൊല്ലപ്പെട്ടതില്‍ സന്തോഷം; പോലീസിനെതിരെ നിയമനടപടി സ്വീകരിക്കരുത്: ആശാദേവി

Posted on: December 6, 2019 11:21 am | Last updated: December 6, 2019 at 2:17 pm

ന്യൂഡല്‍ഹി |വനിത വെറ്ററിനറി ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് തീ കൊളുത്തി കൊലപ്പെടുത്തിയ കേസിലെ നാലു പ്രതികളെ വെടിവെച്ച് കൊന്ന പോലീസ് നടപടിയെ സ്വാഗതം ചെയ്ത് നിര്‍ഭയയുടെ മാതാവ്.

പ്രതികളെ വെടിവെച്ച് കൊന്നതില്‍ അതീവ സന്തോഷമുണ്ട്. തെലങ്കാന പോലീസ് നീതി നടപ്പാക്കിയെന്നും നിര്‍ഭയയുടെ മാതാവ് ആശാദേവി പ്രതികരിച്ചു. പ്രതികളെ കൊലപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കരുതെന്നും ആശാദേവി പറഞ്ഞു.