രാഹുലിന്റെ പ്രസംഗം തര്‍ജമ ചെയ്ത സഫയെ അഭിനന്ദിച്ച് വിദ്യാഭ്യാസമന്ത്രി

Posted on: December 5, 2019 10:39 pm | Last updated: December 5, 2019 at 10:45 pm

തിരുവനന്തപുരം |  വയനാട് എം പി രാഹുല്‍ഗാന്ധിയുടെ പ്രസംഗം മികച്ച രീതിയില്‍ തര്‍ജമ ചെയ്ത കരുവാരക്കുണ്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി സഫ ഫെബിന്‌
വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥിന്റഎ അഭിനന്ദനം. പൊതുവിദ്യാഭ്യാസ മേഖലയുടെ മേന്മക്കും മികവിനുമുള്ള നേര്‍സാക്ഷ്യമാണ് സഫയെന്ന് മന്ത്രി ഫേസ്ബുക്ക് പേജില്‍ പറഞ്ഞു.

സര്‍ക്കാര്‍ വിദ്യാലയത്തിലായിരുന്നു സഫയുടെ ഇതുവരെയുള്ള പഠനം മുഴുവന്‍. പത്താം ക്ലാസിലും പ്ലസ് വണ്ണിലും എല്ലാ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കിയ മിടുക്കിയാണ് സഫ. ഇന്ന്സഫയോട്ഫോണില്‍ സംസാരിക്കാന്‍ കഴിഞ്ഞത് വളരെ ആഹ്ലാദകരമായ ഒരു അനുഭവമായിരുന്നുവെന്നും മന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.