ഇരുചക്ര വാഹന വിപണിയിൽ മാന്ദ്യം

Posted on: December 5, 2019 12:02 pm | Last updated: December 5, 2019 at 12:02 pm


ന്യൂഡൽഹി | രാ​ജ്യ​ത്തെ ഇ​രു​ച​ക്ര​ വാ​ഹ​ന​ വി​പ​ണി ന​വം​ബ​റി​ലും മാന്ദ്യം രേഖപ്പെടുത്തി. സു​സു​കി ഒ​ഴി​കെയുള്ള ക​ന്പ​നി​ക​ളുടെ ഇരുചക്ര വാഹനങ്ങളുടെ വിൽപ്പന പ​ത്ത് ശ​ത​മാ​ന​ത്തി​ലേ​റെ കുറഞ്ഞു. സു​സു​കിയുടെ വിൽപ്പനയിൽ 15 ശ​ത​മാ​നം വ​ർ​ധ​ന​വാണ് ഉണ്ടായത്. ഹീ​റോ മോ​ട്ടോ കോ​ർ​പി​ന്റെ വാഹന വിൽപ്പനയിൽ 16 ശ​ത​മാ​ന​ത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.

6.01 ല​ക്ഷ​ത്തി​ന്റെ സ്ഥാ​ന​ത്ത് 5.06 ലക്ഷം മാത്രം. ഹോ​ണ്ട​യു​ടെ വിൽപ്പന 3.94 ല​ക്ഷ​ത്തി​ൽ നി​ന്ന് അ​ഞ്ച് ശ​ത​മാ​നം കു​റ​ഞ്ഞ് 3.73 ല​ക്ഷ​മാ​യി. ടി​ വി​ എ​സ് മോ​ട്ടോ​ർ വി​ൽപ്പന 26.5 ശ​ത​മാ​നം താ​ഴ്ന്ന് 1.91 ല​ക്ഷ​മാ​യി. ബ​ജാ​ജ് ഓ​ട്ടോ 2.05 ല​ക്ഷ​ത്തി​ൽ നി​ന്ന് 14 ശ​തമാ​നം കു​റ​ഞ്ഞ് 1.76 ല​ക്ഷ​ത്തി​ലെ​ത്തി. റോ​യ​ൽ എ​ൻ​ഫീ​ൽ​ഡി​ന് പത്ത് ശ​ത​മാ​നം ഇ​ടി​വാണ് (58,292 എ​ണ്ണം) വി​ൽപ്പന​യി​ലു​ണ്ടാ​യത്.