Connect with us

National

മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് ചിലവേറും; 42 ശതമാനം വരെ നിരക്കുകള്‍ വര്‍ധിപ്പിച്ച് കമ്പനികള്‍

Published

|

Last Updated

മുംബൈ | രാജ്യത്ത് മൊബൈല്‍ ഫോണ്‍ നിരക്കുകള്‍ കുത്തനെ കൂട്ടി കമ്പനികള്‍. 22 ശതമാനം മുതല്‍ 42 ശതമാനം വരെയാണ് വോഡഫോണ്‍ ഐഡിയയും, എയര്‍ടെല്ലും നിരക്കുകള്‍ വര്‍ധിപ്പിച്ചിരിക്കുന്നത് .ഡിസംബര്‍ മൂന്നോടെ ഈ നിരക്ക് വര്‍ധന നിലവില്‍ വരിക. വലിയ കടബാധ്യതയില്‍ കുരുങ്ങിയ കമ്പനികള്‍ നിരക്ക് വര്‍ദ്ധനയില്ലാതെ പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു.

ഇതോടെ ഡാറ്റാ പ്ലാനുകള്‍ ചിലവേറിയതാകും. ഡിസംബര്‍ മുതല്‍ നിരക്കുകളില്‍ മൂന്നിരട്ടി മുതല്‍ വര്‍ധനവുണ്ടാകുമെന്ന സൂചന മൊബൈല്‍ കമ്പനികള്‍ നേരത്തെ തന്നെ നല്‍കിയിരുന്നതാണ്. വരുമാനത്തില്‍ ഭീമമായ നഷ്ടം നേരിടുകയും സാമ്പത്തികമായ വെല്ലുവിളികള്‍ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഐഡിയ വോഡാഫോണും എയര്‍ടെല്ലും നിരക്കുകള്‍ വര്‍ധിപ്പിക്കുന്നത്.

വോഡഫോണ്‍ ഐഡിയപുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് ദിവസം, 28 ദിവസം, 84 ദിവസം, 365 ദിവസം എന്നീ കാലയളവിലേക്കുള്ള നിരക്കുകളാണ് പ്രഖ്യാപിച്ചത്. നിലവിലെ നിരക്കുകളുമായി തട്ടിച്ചു നോക്കുമ്പോള്‍ 42 ശതമാനം വര്‍ധനവാണ് ഉണ്ടാകുന്നത്.

മറ്റൊരു കമ്പനിയായ ഭാരതി എയര്‍ടെലും നിരക്കുകള്‍ പ്രഖ്യാപിച്ചു. താരിഫുകളില്‍ 50 പൈസ മുതല്‍ 2.85 രൂപവരെയാണ് വര്‍ധനവ്. പരിധിക്ക് മുകളിലുള്ള ഡാറ്റ ഉപയോഗത്തിന് കൂടുതല്‍ നിരക്ക് ഈടാക്കും. എയര്‍ടെല്‍ നെറ്റ്‌വര്‍ക്കില്‍ നിന്ന് മറ്റ് നെറ്റ്‌വര്‍ക്കിലേക്കുള്ള അണ്‍ലിമിറ്റഡ് കോളിങ്ങിനും തുക ഈടാക്കും