വല്ല്യുപ്പയുടെ വരികള്‍ ചൊല്ലി നിസ്ബ നേടി എ ഗ്രേഡ്

Posted on: November 30, 2019 11:48 pm | Last updated: November 30, 2019 at 11:48 pm

കാഞ്ഞങ്ങാട് | ‘മാ ഹാലു കവളപ്പാറ യാ ഇഹ്‌വിനു’…..അറബിക് പദ്യം ചൊല്ലല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ വല്ല്യുപ്പയുടെ വരികള്‍ അവതരിപ്പിച്ച എം നിസ്ബക്ക് എ ഗ്രേഡ്. നിസ്ബയുടെ ഉമ്മയുടെ ഉപ്പ കോട്ടൂര്‍ അലവിക്കുട്ടി മൗലവിയുടെ രചനയാണ് നിസ്ബ അരങ്ങിലെത്തിച്ചത്. കവളപ്പാറ പ്രളയ ദുരന്തത്തെ കുറിച്ചാണ് ‘തൂഫാനു കവളപ്പാറ’ എന്ന തലക്കെട്ടിലുള്ള കവിത പ്രതിപാദിക്കുന്നത്.

എടരിക്കോട് പി കെ എം എം എച്ച് എസ് എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ നിസ്ബ വല്ല്യുപ്പയുടെ വരികള്‍ ആലപിച്ച് കഴിഞ്ഞ സംസ്ഥാന കലോത്സവത്തിലും മികച്ച വിജയം സ്വന്തമാക്കിയിരുന്നു. മലപ്പുറം കോഡൂര്‍ വലിയാട് സ്വദേശി അബ്ദുല്‍ ഹമീദിന്റെയും മുംതാസിന്റെയും മകളാണ്.