Connect with us

Ongoing News

സ്വയം വിമര്‍ശനത്തിന്റെ പ്രാധാന്യം വിളിച്ചോതി കഥാപ്രസംഗം

Published

|

Last Updated

കാഞ്ഞങ്ങാട് | രാജാവ് താന്‍ ചെയ്തുപോയ തെറ്റ് ജനങ്ങള്‍ക്കു മുമ്പാകെ തുറന്നു പറയുന്നതിന്റെ ആശയാവിഷ്‌കാരം കഥാപ്രസംഗ വേദിയില്‍ ചലനം സൃഷ്ടിച്ചു. തൃശൂര്‍ ചാലക്കുടി ഗവണ്മെന്റ് മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സായന്തനയും സംഘവുമാണ് സ്വയം വിമര്‍ശനത്തിന്റെ സാമൂഹിക പ്രസക്തി കഥാപ്രസംഗത്തിലൂടെ വിളിച്ചു പറഞ്ഞത്. അധികാരികള്‍ മാതൃകയാക്കേണ്ട കാര്യമാണിതെന്ന് ആസ്വാദകര്‍ പറയാതെ പറഞ്ഞു.

കരിങ്കല്ലില്‍ ചിലമ്പൊലി എന്ന പഴയ ഒരു കഥയെ അടിസ്ഥാനമാക്കി സായന്തനയുടെ പിതാവും കെ എസ് ഇ ബി ജീവനക്കാരനുമായ സതീഷ് ലാല്‍ രചിച്ച കഥാപ്രസംഗമാണ് മോഡല്‍ ബോയ്‌സ് അരങ്ങിലെത്തിച്ച് സാര്‍ഥകമാക്കിയത്. ചെറിയൊരു കഥയെ വികസിപ്പിച്ച് വലിയൊരു സന്ദേശമാണ് സതീഷ് കുട്ടികളിലൂടെ പകര്‍ന്നത്. തബലയില്‍ ഹരികീര്‍ത്തനും ഹാര്‍മോണിയത്തില്‍ രാജീവ് വാലപ്പനും വയലിനില്‍ ഭവ്യരാജും ജിപ്‌സി സിംബലില്‍ ജോസ്‌കോ ജോബിയും പശ്ചാത്തല സംഗീതമേകി.

Latest