സംസ്ഥാനത്ത് വ്യാപക മഴക്കും ഇടിമിന്നലിനും സാധ്യത

Posted on: November 30, 2019 10:38 am | Last updated: November 30, 2019 at 3:21 pm

തിരുവനന്തപുരം| സംസ്ഥാനത്ത് വ്യാപക മഴക്കും ഇടിമിന്നലിനും സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കന്യാകുമാരി മുതലുള്ള തെക്കന്‍ തീരങ്ങളില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 60 കിലോമീറ്ററിലെത്തുമെന്നും മത്സ്യ തൊഴിലാളികള്‍ക്ക് ജാഗ്രത വേണമെന്നും മുന്നറിയിപ്പ് നല്‍കുന്നു. സംസ്ഥാനത്ത് തെക്കന്‍ ജില്ലകളിലും മധ്യ കേരളത്തിലും ഇന്നലെ രാത്രി മുതല്‍ മഴ തുടരുകയാണ്.