കഥകളിയില്‍ വീണ്ടും നര്‍മ്മദാ സ്‌നേഹ വിജയം

Posted on: November 30, 2019 10:14 am | Last updated: November 30, 2019 at 10:14 am

കാഞ്ഞങ്ങാട് | കഥകളി ഗ്രൂപ്പില്‍ വീണ്ടും നര്‍മ്മദക്കും സ്‌നേഹയ്ക്കും വിജയം. തുടര്‍ച്ചയായി നാലാം തവണയാണ് പാലക്കാട് പുളിയപറമ്പ് എച്ച്എച്ച്എസിലെ വിദ്യാര്‍ഥികളായ ഇവര്‍ ജേതാക്കളാകുന്നത്. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഇത്തവണ സുഭദ്രഹരണമാണ് ഇവര്‍ അവതരിപ്പിച്ചത്.

ശ്രീകൃഷ്ണനായി സ്‌നേഹയും ബലഭദ്രനായി നര്‍മ്മഭദ്രയും തിളങ്ങിയതോടെ ഏഗ്രെയ്ഡ് സ്വന്തമാകുകയായിരുന്നു. കലാമണ്ഡലം വെങ്കിട്ടരാമന്റെ കീഴിലാണ് ഇവര്‍ കഥകളി അഭ്യസിച്ചത്. മുന്‍ വര്‍ഷങ്ങളില്‍ ഇവര്‍ ബകവധവും സീതാസ്വയംവരവുായിരുന്നു അവതരിപ്പിച്ചിരുന്നത്. നിരവധി പൊതുവേദികളിലും ഇവര്‍ കഥകളി അവതരിപ്പിച്ചിട്ടുണ്ട്.