Connect with us

Gulf

അബുദാബി എയര്‍ കാര്‍ഗോ ആഗോള നിലവാരത്തിലേക്ക് ഉയര്‍ത്തുന്നു

Published

|

Last Updated

അബുദാബി |  അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തെ അത്യാധുനിക ആഗോള എയര്‍ കാര്‍ഗോ സെന്റര്‍ ഓഫ് എക്‌സലന്‍സായി ഉയര്‍ത്തുന്നതിനുള്ള പദ്ധതി പ്രഖ്യാപിച്ചു. അബുദാബി വിമാനത്താവള കമ്പനിയും, ഇത്തിഹാദ് കാര്‍ഗോ, ഇത്തിഹാദ് ഏവിയേഷന്‍ ഗ്രൂപ്പിന്റെ ലോജിസ്റ്റിക് സര്‍വീസസ് വിഭാഗമായ ആസാത്ത് കാര്‍ഗോ എന്നിവ സംയുക്തമായാണ് പദ്ധതി പ്രഖ്യാപിച്ചത്. അബുദാബി വിമാനത്താവള കമ്പനിയും ഇത്തിഹാദ് കാര്‍ഗോയും സൗത്ത് സൈഡ് എയര്‍പോര്‍ട്ട് പരിധികളില്‍ ഇത്തിഹാദിന്റെ നിലവിലുള്ള എയര്‍ കാര്‍ഗോ ടെര്‍മിനല്‍ സൗ കര്യങ്ങള്‍ നവീകരിച്ച് മള്‍ട്ടി ഫേസ് കാര്‍ഗോ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് സ്ട്രാറ്റജി നടപ്പിലാക്കും. ഭാവിയിലെ സംയോജിത ചരക്ക്, ലോജിസ്റ്റിക്‌സ്, ഇന്റഗ്രേറ്റര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി അബുദാബി വിമാനത്താവളത്തിലെ ഈസ്റ്റ് മിഡ്ഫീല്‍ഡ് വിഭാഗത്തില്‍ നിര്‍മിക്കുന്ന പുതിയ അത്യാധുനിക എയര്‍ കാര്‍ഗോ ടെര്‍മിനല്‍ ഉദ്ഘാടനത്തോടെ പ്രോഗ്രാം സമാപിക്കും.

ആദ്യ ഘട്ടമായ സൗത്ത് സൈഡ് ഇത്തിഹാദ് ചരക്ക് സൗകര്യങ്ങളുടെ നവീകരണം ഉടന്‍ ആരംഭിക്കും. ലെവലറുകളുമൊത്തുള്ള ആര്‍ എഫ ്എസ് ലോഡിംഗ് ഡോക്കുകളുടെ വര്‍ധനവ് , കര്‍ശനമായ താപനില നിയന്ത്രണങ്ങള്‍ ഉപയോഗിച്ച് വേഗത്തിലും കാര്യക്ഷമമായും ലോഡുചെയ്യുന്നതിനുള്ള ഇന്‍സുലേഷന്‍, ഫ്‌ലോര്‍ വര്‍ക്ക്, വര്‍ദ്ധിച്ച സംഭരണ ഇടം, ഉത്പാദന വര്‍ക്ക്ഫ്‌ലോ മെച്ചപ്പെടുത്തുന്നതിനായി അധിക ബില്‍ഡ്അപ്പ്, ബ്രേക്ക്ഡൗണ്‍ സോണുകള്‍ എന്നിവ ഉള്‍പ്പെടുന്നു. കൂടാതെ പുതിയതും ഫാര്‍മ കൈകാര്യം ചെയ്യുന്നതിനും സംഭരിക്കുന്നതിനുമായി കൂള്‍ ചെയിന്‍ സൗകര്യങ്ങള്‍ നവീകരിക്കും. ഭാവി ചരക്ക് പ്രവര്‍ത്തനത്തിനുള്ള ശരിയായ അടിത്തറയും ചട്ടക്കൂടുകളും ഇന്ന് ഞങ്ങള്‍ സ്ഥാപിക്കുന്നു, ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ വ്യവസായത്തെ അബുദാബിക്ക് വേണ്ടി വീണ്ടും രൂപപ്പെടുത്തും അബുദാബി വിമാനത്താവളങ്ങളുടെ സി ഇ ഒ ബ്രയാന്‍ തോംസണ്‍ പറഞ്ഞു.

സൗത്ത്‌സൈഡ് ടെര്‍മിനലിലെ നിക്ഷേപം ഞങ്ങളുടെ നിലവിലുള്ള സൗകര്യങ്ങളുടെ കാര്യക്ഷമതയിലും ശേഷിയിലും മാറ്റം വരുത്തും, അതേസമയം പുതിയ സൗകര്യത്തിന്റെ വികസനം പ്രഖ്യാപിക്കുന്നത് അബുദാബിയെ ലോജിസ്റ്റിക്‌സിന്റെ ലോകോത്തര കേന്ദ്രമായി വികസിപ്പിക്കാനുള്ള ഇത്തിഹാദിന്റെ പ്രതിബദ്ധതയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നു ഇത്തിഹാദ് ഏവിയേഷന്‍ ഗ്രൂപ്പ് ഗ്രൂപ്പ് സി ഇ ഒ ടോണി ഡഗ്ലസ് പറഞ്ഞു.

 

Latest