കലോത്സവത്തില്‍ ആദ്യ ദിനം കോഴിക്കോടും കണ്ണൂരും ഇഞ്ചോടിഞ്ച്

Posted on: November 28, 2019 3:49 pm | Last updated: November 28, 2019 at 9:20 pm

കാഞ്ഞങ്ങാട് | സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ആദ്യ ദിനം കോഴിക്കോട് ജില്ലക്ക് മുന്നേറ്റം. 74 മത്സര ഇനങ്ങൾ അരങ്ങേറിയപ്പോൾ 50 മത്സരങ്ങളുടെ ഫലമാണ് പുറത്ത് വന്നത്.  റത്തുവന്നപ്പോള്‍ 71 പോയിന്റുമായി തിരുവനന്തപുരം ഒന്നാം സ്ഥാനത്താണ്. 67 പോയിന്റുമായി കോഴിക്കോട്, കണ്ണൂര്‍ ജില്ലകള്‍ രണ്ടാം സ്ഥാനത്തും 66 പോയിന്റുമായി എറണാകുളം മൂന്നാം സ്ഥാനത്തുമുണ്ട്.

സ്‌കൂളുകളില്‍ മേമുണ്ട എച്ചഎച്ച്എസ് കോഴിക്കോടാണ് മുന്നില്‍. 20 പോയിന്റ്. വയനാട് ജില്ലയിലെ പിണങ്ങോട് ഡബ്ല്യൂ ഒ എച്ച് എസ് എസ് 13 പോയിന്റുമായി രണ്ടാം സ്ഥാനത്തും തിരുവനന്തപുരം പട്ടം സെന്റ്‌മേരീസ് എച്ച് എസ് എസ് പത്ത് പോയിന്റുമായി മൂന്നാം സ്ഥാനത്തുമാണ്.