ഷഹ്‌ലയുടെ വീട് ഖലീല്‍ ബുഖാരി തങ്ങള്‍ സന്ദര്‍ശിച്ചു

Posted on: November 27, 2019 10:13 pm | Last updated: November 27, 2019 at 10:13 pm

ബത്തേരി: ബത്തേരിയില്‍ ക്ലാസ് മുറിയില്‍ പാമ്പു കടിയേറ്റ് മരിച്ച ഷഹ്‌ല ഷെറിന്റെ വീട് സന്ദര്‍ശിച്ച് കേരള മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറിയും മഅ്ദിന്‍ ചെയര്‍മാനുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി കുടുംബാംഗങ്ങളെ സമാശ്വസിപ്പിച്ച് പ്രാര്‍ത്ഥന നടത്തി.

സയ്യിദ് ശിഹാബുദ്ധീന്‍ അഹ് ദല്‍ മുത്തനൂര്‍, കേരള മുസ്ലിം ജമാഅത്ത് വയനാട് ജില്ലാ പ്രസിഡന്റ് അഹ്മദ് കുട്ടി ബാഖവി, സെക്രട്ടറി കെ.എസ് മുഹമ്മദ് സഖാഫി ചെറുവേരി, ബശീര്‍ സഅദി വെള്ളമുണ്ട എന്നിവര്‍ അദ്ദേഹത്തെ അനുഗമിച്ചു.