പ്രവാസി വീട്ടമ്മ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

Posted on: November 26, 2019 11:59 pm | Last updated: November 26, 2019 at 11:59 pm

ദമാം : ജിദ്ദയില്‍ പ്രവാസി വീട്ടമ്മ ഉറക്കത്തില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.
മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി അബ്ദുല്‍ ഹമീദിന്റെ ഭാര്യ നൗറീന്‍ (30) ആണ് ജിദ്ദയിലെ താമസ സ്ഥലത്ത് വെച്ച് മരണപ്പെട്ടത് .

ജിദ്ദ കിംഗ് അംബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ ജീവനക്കാരനായ ഭര്‍ത്താവ് രാവിലെ ഡ്യൂട്ടിക്ക് പോവുന്ന സമയത്ത് ഉറക്കത്തിലായിരുന്നു ഭാര്യ . അഞ്ചു വയസായ മകള്‍ മെഹ്‌റിന്‍ സ്‌കൂളിലെത്തിയില്ലന്ന സന്ദേശം സ്‌കൂളില്‍ നിന്നും വന്നതോടെ വിവരം അന്വേഷിച്ചു വീട്ടിലെത്തിയപ്പോഴാണ് ഭാര്യമരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്