Connect with us

Kerala

ഹജ്ജ്: സംവരണ കാറ്റഗറി പുന:സ്ഥാപിക്കാന്‍ കേന്ദ്ര ഹജ്ജ് കമ്മറ്റിയോട് ആവശ്യപ്പെടും

Published

|

Last Updated

കരിപ്പൂര്‍| അഞ്ച് വര്‍ഷം തുടര്‍ച്ചയായി ഹജ്ജിന് അപേക്ഷിക്കുന്നവര്‍ക്ക് അഞ്ചാം വര്‍ഷം നറുക്കെടുപ്പില്ലാതെ അവസരം നല്‍കുന്ന സംവരണ കാറ്റഗറി പുന:സ്ഥാപിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര ഹജ്ജ് കമ്മറ്റിയോട് ആവശ്യപ്പെടാന്‍ ഇന്ന് ചേര്‍ന്ന സംസ്ഥാന ഹജ്ജ് കമ്മറ്റി യോഗം തീരുമാനിച്ചു. അടുത്ത വര്‍ഷത്തെ ഹജ്ജ് ട്രെയിനര്‍മാര്‍ക്കുള്ള പരിശീലന ക്ലാസ് ഡിസംബര്‍ ഒന്നിന് ഹജ്ജ് ഹൗസില്‍ നടക്കും

. കഴിഞ്ഞ വര്‍ഷം ഹജ്ജ് വേളയില്‍ മക്കയിലും മദീനയിലും വളണ്ടിയര്‍മാരായി സേവനം ചെയ്ത വിവിധ സംഘടനകളുടെ പ്രതിനിധികളെ ഹജ്ജ് ഹൗസില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ അഭിനന്ദിക്കാനും യോഗം തീരുമാനിച്ചു. ഹജ്ജ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. കാരാട്ട് റസാഖ് എംഎല്‍എ, പികെ അഹ്മദ്, അനസ് ഹാജി, മുസമ്മില്‍ ഹാജി, മുസലിയാര്‍ സജീര്‍, ബഹാവുദ്ദീന്‍ നദ് വി, പി അബ്ദുറഹിമാന്‍, ജില്ലാ കലക്ടറും എക്‌സിക്യുട്ടീവ് ഓഫീസറുമായ ജാഫര്‍ മാലിക് തുടങ്ങിയവര്‍ പങ്കെടുത്തു.

Latest